നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ആൾ മരിച്ചു : മരണം പനി മൂലമല്ലെന്ന് ആരോഗ്യ വകുപ്പ്. രക്തസമ്മർദ്ദത്തെ തുടർന്ന് വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു
എരുമേലി : പ്രമേഹബാധിതനായിരുന്ന ആൾ നെഞ്ച് വേ ദനയെ തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ ലഭിച്ച് അൽപ സമയം കഴിഞ്ഞപ്പോൾ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലാ ണ് സംഭവം. നെടുങ്കാവുവയൽ പുത്തൻപുരയിൽ രാജ പ്പൻ (62) ആണ് മരിച്ചത്.
സംസ്കാരം 19 തിങ്കൾ രാവിലെ 11ന് വീട്ടുവളപ്പിൽ നട ക്കും. രാധയാണ് ഭാര്യ.  മകൻ രാജേഷ്.
മകനൊപ്പം ഓട്ടോറിക്ഷയിലെത്തിയ രാജപ്പനെ അത്യാഹി ത വിഭാഗത്തിൽ ചികിത്സ നൽകിയെന്ന് ആശുപത്രി അധി കൃതർ പറഞ്ഞു. എന്നാൽ പനിക്ക് ചികിത്സ തേടിയല്ല എ ത്തിയതെന്നും പനിക്ക് ചികിത്സ തേടി വന്നയാൾ കുഴ ഞ്ഞു വീണ് മരിച്ചെന്ന പ്രചരണം വാസ്തവ വിരുദ്ധമാ ണെന്ന് ഹെൽത്ത് സൂപ്പർവൈസർ എം വി ജോയി പറ ഞ്ഞു.
അതേസമയം ആശുപത്രിയിലെ ഐ സി യൂണിറ്റ് പ്രവർ ത്തനക്ഷമമായിരുന്നെങ്കിൽ അടിയന്തിര ചികിത്സ ലഭ്യമാ കുമായിരുന്നു. ശബരിമല സീസണിൽ മാത്രമാണ് ഐ സി യൂണിറ്റിൻറ്റെ പ്രവർത്തനം. യൂണിറ്റ് സ്ഥിരമായി  പ്രവർ ത്തിപ്പിക്കണമെന്നും ഈ മാസം 21 നകം പ്രവർത്തനം ആരംഭിക്കണമെന്നും ഉപ ലോകായുക്താ കോടതി കഴി ഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
രക്ത സമ്മർദ്ദ ത്തെ തുടർന്ന് ആശുപത്രിയിലെത്തിക്കു ന്ന തിനിടെ വീട്ടമ്മ മരിച്ചു. ശ്രീനിപുരം കാവുങ്കൽ തങ്കമ്മ (70) ആണ് മരിച്ച ത്. വീട്ടിൽ അവശ നിലയിൽ കണ്ട ഇവ രെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച പ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംസ്കാരം തിങ്ക ളാഴ്ച.