മുണ്ടക്കയം ഈസ്റ്റ്: നൂറ്റാണ്ടിന്റെ പഴക്കമുളള ഖുര്‍ആന്‍ കൗതുകമാവുന്നു.നൂറു വര്‍ഷത്തിലധികംമ വര്‍ഷം പഴക്കമുളള കുഞ്ഞു ഖുര്‍ആനാണ് ശ്രദ്ദേയമായിരിക്കുന്നത്.പെരുവന്താനം ,പാറക്കല്‍ പി.വൈ.ഹാരിസിന്റെ കൈയ്യിലാണ് അരഇഞ്ച് വീതിയും ഒരു ഇഞ്ചു നീളവുമളള കുഞ്ഞു ഖുര്‍ ആന്‍ നിധി പോലെ സൂക്ഷിച്ചിരിക്കുന്നത്.തന്റെ പിതൃപിതാവ്  മഹദി ഹാജി  എണ്‍പത് വര്‍ഷം മുമ്പ് ഹജ്ജ് ചെയ്തപ്പോള്‍ മക്കയില്‍ നിന്നും വാങ്ങിയതാണ് ഈ കുഞ്ഞി ഖുര്‍ആന്‍.
quaran small
അന്നത്തെ ഹജ്ജു യാത്രക്കും പ്രത്യേകതയുണ്ട്.പായകപ്പലിലായാരുന്നു മഹദി ഹാജിയുടെ ഹജ്ജുയാത്ര.മഹദി ഹാജിയുടെ മരണ ശേഷം മകന്‍ പി.എം.യൂസഫായിരുന്നു ഖുര്‍ ആന്‍ സൂക്ഷിച്ചിരുന്നത്. പിന്നീട് മകന്‍ ഹാരിസിനു കൈമാറുകയായിരുന്നുത്രെ. പിതാവ് ഏല്‍പ്പിച്ച ഖുര്‍ ആന്‍ ഹാരിസ് പിതാവിന്റെ യും വല്യുപ്പയുടെയും ഓര്‍മ്മക്കായി ഹാരിസ് സൂക്ഷിച്ചിരിക്കുകയാണ്.
quaran
കാലപ്പഴക്കത്താല്‍ പേജുകളില്‍ ചിലത് ഇളകിയതല്ലാതെ കേടുപാടുകള്‍ ഒന്നും ഇതുവരെയായി ഉണ്ടായിട്ടില്ല.ഇതിനായി പ്രത്യേകം തയ്യാറാക്കിയ  ചെറിയ കവറിലാണ് ഖുര്‍ ആന്‍ സൂക്ഷിക്കുന്നത്.ഇപ്പോഴും ഹരിസും കുടുംബവും ഖുര്‍ആന്‍ പാരായണം നടത്തുന്നത് കുഞ്ഞു ഖുര്‍ ആന്‍ ഉപയോഗിച്ചാണ്.ചെറിയ ഖുര്‍ ആന്‍ വായിച്ചെടുക്കുന്നതിനു പ്രത്യേക ലെന്‍സും ഹാരിസ് സൂക്ഷിക്കുന്നുണ്ട്. കുഞ്ഞ ഖുര്‍ ആന്‍ കണ്ട പലരും വിലക്കു ചോദിച്ചിട്ടുണ്ടങ്കിലും വില്‍ക്കാന്‍ ഹാരിസ് തയ്യാറല്ല.