എരുമേലി : റോഡരികിൽ പാർക്ക് ചെയ്തിട്ടിരുന്ന സ്കൂൾ ബസിൻറ്റെ മുൻഭാഗത്തേ ക്ക് നിയന്ത്രണം തെറ്റി ബൈക്ക് ഇടിച്ചുകയറി. അപകടത്തിൽ ഗുരുതരമായി പരിക്കു കളേറ്റ ബൈക്ക് യാത്രികൻ കാളകെട്ടി കുന്നുംപുറത്ത് വിഷ്ണു(21) വിനെ കാഞ്ഞിര പ്പളളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കൾ രാവിലെ 11.30 ഓടെ കൊരട്ടി റോഡിൽ റോട്ടറി ക്ലബ്ബ് വെയ്റ്റിംഗ് ഷെഡ് ജംഗ്ഷനിലായിരുന്നു അപകടം.