കാഞ്ഞിരപ്പള്ളി:പിന്നോക്ക വിഭാഗക്കാരനായ നിര്‍ധന യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ വിഷമിച്ച കുടുംബത്തിന് , സ്വന്തം പുരയിടത്തില്‍ സ്ഥലം വിട്ടു നല്‍കി അയല്‍വാസിയായ മുസ്ലിം യുവാവ് മനുഷ്യ സാഹോദര്യത്തിന് മാതൃകയായി . shibily thenemakkal copy
വട്ടകപ്പാറ സ്വദേശി വട്ടകപ്പാറവീട്ടില്‍ രാജു(38) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെയുള്ള ആറു സെന്റ് സ്ഥലത്ത് രാജുവിന്റെയും സഹോ ദരന്റെയും വീടുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മൃതദേഹം സംസ്‌കരി ക്കാന്‍ ഇടമില്ലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വീട്ടുകാരും ബന്ധുക്കളും വലഞ്ഞപ്പോള്‍ അയല്‍വാസിയും ബിസിനസുകാരനുമായ തേനംമാക്കല്‍വീട്ടില്‍ ഷിബിലി വട്ടകപ്പാറ സ്വന്തം പുരയിടത്തില്‍ സംസ്‌ക രിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. dead place
സംസ്‌കാര ചടങ്ങുകള്‍ക്ക് സാമ്പത്തിക സഹായവും ഇദ്ദേഹം നല്‍കി. കൂലിപണിക്കാരനായിരുന്ന രാജു രക്തസമ്മര്‍ദ്ദം കൂടി ഞരമ്പുപൊട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. RAJU HOUSE
അമ്മ തങ്കമ്മ, ഭാര്യ സന്ധ്യ, മക്കളായ നാലാം ക്‌ളാസ് വിദ്യാര്‍ഥി സേതു, ഒന്നാം ക്‌ളാസ് വിദ്യാര്‍ഥി സുധി എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജു. ചോര്‍ന്നൊലിക്കുന്ന കൊച്ചുവീട്ടിലാണ് ഇവ രുടെ താമസം. രാജുവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയ നിലയി ലാണ് ഇവര്‍.BANK ADD mary matha