കാഞ്ഞിരപ്പള്ളി: നിർദനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് കെ.എം.എ മെ ഡിക്കെയറിൽ ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു, ഇത് വരെ 25 രോഗികൾക്കായി 1500 ഡയലിസിസാണ് സൗജന്യമായി നൽകിയിരിക്കുന്നത്. നൂറോളം പേർ രജിസ്റ്റർ ചെയതിട്ടുമുണ്ട്. മൂന്ന് യൂണിറ്റുകളാണ് ഡയാലിസിസ് ചെയ്യുന്നതിനായി കെ.എം.എ മെഡിക്കെയറിലുള്ളത്.

രണ്ട് ഷിഫ്റ്റുകളിലായി ദിവസേന ആറ് പേർക്കാണ് ഡയാലിസിസ് ചെയ്ത് നൽകുന്ന ത്. മാസം 1.50 ലക്ഷം മുതൽ 2.50 ലക്ഷം വരെയാണ് ചിലവ് വരുന്നത്. ജീവകാരുണ്യ പ്രവർത്തനത്തിനായി 38 വർഷം മുൻപ് സ്ഥാപക പ്രസിഡന്റായിരുന്ന വലിയകുന്ന ത്ത് വി.എസ് മൂശാവണ്ണന്റെ നേതൃത്വത്തിൽ 40 പേരുമായിട്ടാണ് കെ.എം.എ പ്രവ ർത്തനം ആരംഭിച്ചത്. ഇന്ന് ഇത് എഴുപത് പേരടങ്ങുന്ന കൂട്ടായ്മയി വളർന്നു കഴി ഞ്ഞു.സ്ഥാപക അംഗങ്ങളുടെ മക്കളാണ് ഇന്ന് കെ.എം.എയുടെ ജീവകാരുണ്യ പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകുന്നത്. എഴുപത് അംഗങ്ങളും മാസം തോറും നൽകുന്ന സം ഭാവനയിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്ന് വരുന്നത്. വിദ്യാഭ്യാസം, വീടു നിർമ്മാണം, ചികിത്സാ സഹായം, മരുന്ന് വിതരണം തുടങ്ങിയ മേഖലകളിലും കെ. എം.എ സഹായം നൽകിവരുന്നുണ്ട.് മുൻപ് ഡയാലിസിസ് ചെയ്യുന്നതിനായി നിരവ ധി രോഗികളെ സഹായിച്ചു വരുന്നതിനിടെയാണ് സ്വന്തമായി ഡയാലിസ് യൂണിറ്റ് ആ രംഭിക്കുന്നതിന് ചിന്തിക്കുന്നത്.

സുമനസ്സുകളുടെ സഹായത്തോടെ ആരംഭിച്ച യൂണിറ്റിലേക്ക് നിരരവധി അപേക്ഷക ളാണ് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് യൂണിറ്റുകൾകൂടി ആരംഭിച്ച് കൂ ടുതൽ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി പദ്ധതിയിടുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഡയാലിസിസിനായി എത്തുന്ന രോഗികളുടെ തുടർ ചികി ത്സയക്കും വീട്ടു ചിലവുകൾക്കായും കെ.എം.എ സഹായം നൽകി വരുന്നുണ്ട്. മുപ്പ ത് കുട്ടികളുള്ള ചിൽഡ്രൻസ് ഹോം കെ.എം.എയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന കെ.എം.എക്ക് സുമനസ്സു കളുടെ സഹായവും ആവശ്യമാണെന്ന് ഭാരവാഹികൾ പറയുന്നു. റിംസ് ആശുപത്രി യിലെ നെഫ്രോളജിസ്റ്റ് ഡോ. മഞ്ചുള്ള രാമചന്ദ്രൻ എല്ലാ ആഴ്ചയിലും സൗജന്യ സേവ നും ഡയാലിസിസ് സെന്ററിൽ നൽകുന്നുണ്ട.് പ്രസിഡന്റ് ഷാനു കാസിം, സെക്രട്ടറി വി.എസ് ഹഫീസ് ഖാൻ, ട്രഷർ എം.എം യൂനസ് സലിം എന്നിവരാണ് കെ.എം.എ യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്.