പൊന്‍കുന്നത്ത് നിര്‍ത്തിയിട്ടിരുന്ന ലോറികളുടെ അടക്കം sയറുകള്‍ മോഷണം പോയി. ജാക്കി ഉപയോഗിച്ച് ലോറികള്‍ ഉയര്‍ത്തിയ ശേഷമാണ് ടയറുകള്‍ മോഷ്ടിച്ചത്.


പൊന്‍കുന്നം ഒന്നാം മൈലില്‍ നിന്നുമാണ് നിര്‍ത്തിയിട്ടിരുന്ന ലോറികളുടെ അടക്കം sയറുകള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷ്ടാക്കള്‍ കവര്‍ന്നത്. ഫിലിപ്പ് ജോസ് എന്ന യാളുടെ ഉടമസ്ഥതയിലുള്ള മാങ്ങാക്കുഴിയില്‍ ടിമ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ ലോ റികളില്‍ നിന്നും ഗോഡൗണില്‍ നിന്നുമാണ് ടയറുകള്‍ മോഷ്ടിച്ചത്. ജാക്കി ഉപയോഗി ച്ച് ലോറികള്‍ ഉയര്‍ത്തി നിര്‍ത്തിയ ശേഷമാണ് ടയറുകള്‍ ഊരിയെടുത്ത് കടത്തി കൊ ണ്ട് പോയത്.
ലോറികളില്‍ ഉണ്ടായിരുന്ന രണ്ടെണ്ണം കൂടാതെ ഇതിനായി ഒരു ജാക്കി കൂടി മോഷ്ടാ ക്കള്‍ കൊണ്ടുവരികയായിരുന്നു. ഒരു ലോറിയുടെ പിന്‍ഭാഗത്തെ നാല് ടയറുകളും മറ്റൊന്നിന്റെ പിന്‍ഭാഗത്തെ ഒരു വശത്തെ രണ്ടു ടയറുകളുമാണ് മോഷ്ടാക്കള്‍ കവര്‍ ന്നത്.ഇതോടൊപ്പം ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നാല് ടയറുകളും അഞ്ച് മിഷ്യന്‍ വാ ളുകളും അപഹരിക്കപ്പെട്ടിട്ടുണ്ട്. ഡിസ്‌കോഡു കൂടിയാണ് ടയറുകളെല്ലാം മോഷണം പോയിരിക്കുന്നത്. 
ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായാണ് കണക്കാക്കുന്നത്.ശനിയാഴ്ച രാവിലെ തൊഴിലാളികള്‍ എത്തിയ eപ്പാഴാണ് മോഷണ വിവരം പുറത്തറിഞ്ഞതെന്ന് ഉടമ ഫിലിപ്പ് ജോസ് പറഞ്ഞു.സംഭവത്തില്‍ പൊന്‍കു ന്നം പോലീസ് അന്വേഷണം ആരംഭിച്ചു.രാത്രി പന്ത്രണ്ട് മണിയോടെ പിക്കപ്പ് വാനിലെത്തിയ സംഘത്തെ ചുറ്റിപറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.