എരുമേലി : മാസങ്ങളോളം മുടങ്ങിക്കിടന്ന എരുമേലെ പഞ്ചായത്തിന്റ്റെ പദ്ധതി പ്ര വര്‍ത്തനങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കി അസി. എഞ്ചിനീയര്‍ക്ക് സ്ഥലംമാറ്റം. ക ഴിഞ്ഞയിടെ താലൂക്ക് ലീഗല്‍ സര്‍വീസസ് അഥോറിറ്റി ഇടപെട്ടതോടെയാണ് അസി.എ ഞ്ചിനീയറെ നിയമിച്ചത്. എന്നാല്‍ ചുമതലയേറ്റ് ദിവസങ്ങളാകും മുമ്പെ സ്ഥലംമാറ്റ ഉ ത്തരവ് എത്തുകയായിരുന്നു. പകരം നിയമനമായിട്ടില്ല.

മൊത്തം 210 പദ്ധതികളാണ് പഞ്ചായത്തിലുടനീളമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാനുളളത്. ഇതില്‍ ഏറിയ പങ്കും ശബരിമല തീര്‍ത്ഥാടനകാല ക്രമീകരണ ങ്ങളാണ്. തീര്‍ത്ഥാടനകാലം ഉടന്‍ ആരംഭിക്കാനിരിക്കെ അസി.എഞ്ചിനീയറുടെ തസ്തി കയില്‍ ഉദ്യോഗസ്ഥനില്ലാത്തത് പദ്ധതികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിലെ ത്തിച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയും അവതാളത്തിലായിരിക്കുകയാണ്.