കാഞ്ഞിരപ്പള്ളി: നിയന്ത്രണംവിട്ട് ആഡംബര കാർ കടയിലേക്ക് ഇടിച്ചു കയറി. കടയി ലെ തൊഴിലാളികൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി. പൊൻകുന്നം ഭാഗത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കു വരുകയായിരുന്ന കാർ ജനറൽ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടയിലേക്കാണ് ഇടിച്ചു കയറിയത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം. അപകടത്തിൽ കാറിന്റെ മുൻവശവും ചില്ലുകളും തകർന്നു. ആർക്കും പരുക്കില്ല.