കാഞ്ഞിരപ്പള്ളി: ഹൈസ്‌കുള്‍ വിഭാഗം ചവിട്ടു നാടകത്തില്‍ ഒന്നാം സ്ഥാനം നേടി കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് സ്‌കൂള്‍. നാളുകള്‍ നീണ്ട പരിശീലനത്തിനൊടു വിലാണു ഇവര്‍ക്കു സമ്മാനം നേടാന്‍ സാധിച്ചത്. തമ്പിയാശാനാണു ഇവര്‍ക്കു പരിശീലനം നല്കുന്നത്.

അതുല്യ കെ. സുധാകരന്‍, മരിയ റോയി, തസ്്‌ലിമ ഷാജി, ആതിര മധു, ദേവിക അനില്‍കുമാര്‍, ആശ്വനി ബാബു, എച്ച്. സേറ, ആന്‍സു എല്‍സ പോള്‍, മാളവിക പ്രസാദ്, മന്നാ കെ. കാര്‍ത്തു എന്നിവരാണു ചവിട്ടു നാടകത്തിനു വേദിയിലെത്തിയത്. സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പിലാണു വിദ്യാര്‍ഥിനികള്‍.akjjjjjjm