കാഞ്ഞിരപ്പള്ളി: നൂര്‍ മസ്ജിദ് ഇടപ്പള്ളി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാത ന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് പ്രസിഡന്റ് ഷിബിലി വട്ടകപ്പാറ പാതക ഉയര്‍ത്തി.

റ്റി.ഇ നാസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇമാം ഷെഫീഖ് മൗലവി സാതന്ത്ര്യദിന സന്ദേ ശം നല്‍കി. തുടര്‍ന്ന് ദേശ സ്നേഹ പ്രതിജ്ഞയും മധുരപലഹാര വിതരണവും നട ത്തി.കാഞ്ഞിരപ്പള്ളി നൈനാര്‍പ്പള്ളി അങ്കണത്തില്‍ നടന്ന സാതന്ത്ര്യദിന പ്രതിജ്ഞ

കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാ ഞ്ഞിരപ്പള്ളി നൈനാര്‍പ്പള്ളി അങ്കണത്തില്‍ നടന്ന സാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കൊ പ്പം സാതന്ത്ര്യദിന പ്രതിജ്ഞയും നടത്തി.

നൈനാര്‍പ്പള്ളി ഇമാം അല്‍ഹാജ് എപി ഷിഫാര്‍ മൗലവി അല്‍ കൗസരി സാതന്ത്ര്യദിന പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തു.പൊടിമറ്റം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോ ഷിച്ചു. 

പാറത്തോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍  ഡെയ്‌സി ജോര്‍ജുകുട്ടി പതാക ഉയര്‍ ത്തുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയുഠ ചെയ്തു. സ്‌കൂള്‍ മാനേജ ര്‍ റവ.ഫാ.തോമസ് പഴു വക്കാട്ടില്‍ സന്ദേശം നല്‍കുകയു കുട വിതരണം നട ത്തുക യും ഉണ്ടായി. 
റാലി മധുര പലഹാര വിതരണം ഭക്ഷണം എന്നിവയും ഉണ്ടായിരുന്നു – തുടര്‍ന്ന് നട ന്ന യോഗത്തില്‍ ശ്രീമതി അല്‍ഫോന്‍സ പാലത്തിങ്കല്‍ സ്വാഗതം ആശംസിച്ചു. സ്വാത ന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിലെ വിജയികള്‍ക്ക് പിടിഎ പ്രസിഡ ന്റ്  പ്രസാദ്.എം.റ്റി, ശ്രീമതി.ഷീനാമ്മ ഷാജഹാന്‍ ,പ്രിയാ സണ്ണി എന്നിവര്‍ സമ്മാന വിതരണം നടത്തി.ജോസഫ് സെബാസ്ത്യന്‍ യോഗത്തിന് നന്ദി പറഞ്ഞു.

വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം എം. ഇ. എസ് പബ്ലിക് സ്‌കൂളില്‍ 

മുണ്ടക്കയം: എം. ഇ. എസ് പബ്ലിക് സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോ ഷം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.രഞ്ജിത് പതാക ഉയര്‍ത്തി നിര്‍വഹിച്ചു.
തുടര്‍ന്നുള്ള യോഗത്തില്‍ പി. റ്റി. എ. പ്രസിഡന്റ് സുബൈര്‍ മൗലവി അധ്യക്ഷത വ ഹിച്ചു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജബീനാ ഷഫീക് മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂള്‍ വികസന കാര്യ സമിതി അധ്യക്ഷന്‍ നൗഷാദ് ഇല്ലിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഷാഹിനാ പി.യു, സ്റ്റാഫ് സെക്രട്ടറി മഞ്ജു കെ. മാണി എന്നിവര്‍ കുട്ടികള്‍ക്ക് സ്വാത ന്ത്ര്യദിന സന്ദേശം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.

പൊന്‍കുന്നത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷം പ്രൗഡഗംഭീരമായി

പൊന്‍കുന്നം : ജനമൈത്രി പോലീസിന്റെയും ചിറക്കടവ്, എലിക്കുളം ഗ്രാമ പഞ്ചായ ത്തുകളുടെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പൊന്‍കു ന്നത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷം പ്രൗഡഗംഭീരമായി.
ആഘോഷത്തോടനുബന്ധിച്ച് പൊന്‍കുന്നം ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരം ഭിച്ച സ്വാതന്ത്ര്യദിന റാലിയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍, വ്യാ പാരി വ്യവസായി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍, വിവിധ തൊ ഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റാലിയ്ക്ക് ശേഷം പൊന്‍കുന്നം ടൗണില്‍ നടന്ന യോഗം ഡോ.എന്‍.ജയരാജ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് പൊന്‍കുന്നം ആശാനിലയത്തി ലെ കുട്ടികള്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം വേറിട്ട അനുഭവമായി .