കാഞ്ഞിരപ്പള്ളി:മഴക്കാലത്തിനു മുമ്പ് നടത്തേണ്ട പ്രവൃത്തികള്‍ നടത്തി യില്ല, നാടും നഗരവും വെള്ളക്കെട്ടിലായി. പല റോഡുകള്‍ക്കും ഓടയി ല്ല. ദേശീയ പാത ഉള്‍പ്പടെ മിക്ക റോഡുകളിലും ഓടകള്‍ നിറഞ്ഞു കവി ഞ്ഞ് വെള്ളം റോഡിലേക്കൊഴുകുന്നു. വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂ ടെയുള്ള യാത്ര ദുരിതവും, അപടകരവുമായിരിക്കുകയാണ്.ദേശീയ പാത വിഭാഗത്തിന്റെ മഴക്കാല പൂര്‍വ്വ ജോലികള്‍ ഇന്നലെയാ ണ് ടെന്‍ഡര്‍ ചെയ്തു നല്‍കിയത്. കോട്ടയം മുതല്‍ പൊന്‍കുന്നം വരെ യും ,പൊന്‍കുന്നം മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗത്ത് നടത്തേണ്ട ജോലികള്‍ക്കായി മൂന്നു ലക്ഷം രൂപ വീതവും, മുണ്ടക്കയം മുതല്‍ കുമ ളി വരെയുള്ള ഭാഗത്തെ ജോലികള്‍ക്കായി ഒന്‍പതു ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
പഞ്ചായത്തുകളില്‍ മഴക്കാല പൂര്‍വ്വ പ്രവൃത്തികളൊന്നും ഇതുവരെ നടത്തയിട്ടില്ല. ശുചിത്വ മിഷന്‍ ഒരോ വാര്‍ഡിനും പതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ടെങ്കിലും ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ശുചിത്വമിഷന്റെ ഫണ്ട് കൂടാതെ പഞ്ചായത്തും വാര്‍ഡൊന്നിന് അയ്യായിരം രൂപ വീതം അനുവ ദിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം തുക അനുവദിച്ചിട്ടില്ല.
ദേശിയപാതയില്‍ പൊടിമറ്റം കേളേജ് കഴിഞ്ഞുള്ള വളവില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കാല്‍ നടയാത്രികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാ ക്കുന്നത്. ഇവിടെയുള്ള കലുങ്കിലുടെ വെള്ളം ഒഴുകിപോകാന്‍ കഴിയാ ത്തതാണ് വെള്ളക്കെട്ടിന് കാരണം. കലുങ്ക് നിര്‍മ്മാണത്തിലെ അശാസ്ത്രീ യതയും ഓടയില്ലാത്തതുമാണ് ഇവിടെ വെള്ളം കെട്ടി കിടക്കുന്നതിനുള്ള കാരണമെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
എറികാട് റോഡിലുടെയുള്ള യാത്ര ദുഷ്‌കരമാകുന്നു. ചെറിയ മഴപെ യ്താല്‍ തന്നെ ഈ ഭഗത്തെ റോഡില്‍ വെള്ളം നിറയും. എറികാട് – കപ്പാ ട് റോഡിലെ വണ്ടനാംമലയിലെ വെയിറ്റിംഗ് ഷെഡിനോട് ചേര്‍ ന്നുള്ള ഭാഗത്ത് വെള്ളം കെട്ടികിടക്കുന്നത്. ഇത് പല അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ബൈക്ക് യാത്രികരാണ് ഇവിടെ കൂടുതലും വീഴു ന്നത്.
വെള്ളം കെട്ടികിടക്കുന്ന ഭാഗത്തെ കുഴിയില്‍ ചാടുന്നതും അപകടങ്ങള്‍ ക്ക് കാരണമാകുന്നു. വെള്ളമൊഴുകി പോകുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കാത്തതിലാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും തമ്പലക്കാട് ഭാഗത്ത് നിന്നും നിരവധിയാളു കള്‍ സഞ്ചരിക്കുന്ന റോഡാണിത്.
കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള യാത്രക്കാര്‍ വെള്ളെക്കെട്ട് നീന്തി വേണം ബസില്‍ കയറുവാന്‍. മഴമാറിയാലും വെള്ളം കെട്ടി നില്‍ക്കുന്നത് കാല്‍ നടയാത്രക്കാരുടെ ദേഹത്തെക്ക് ചെളിവെള്ളം തെറിക്കുന്നതിനും കാരണ മാകുന്നുണ്ട്. നിരവധി നാളുകളായിട്ടുള്ള നാട്ടുകാരുടെ ആവശ്യമാണ് ഈ ഭാഗത്തെ ദുരിത യാത്രക്ക് പരിഹാരം കാണണമെന്നത്. അധികൃതര്‍ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവ ശ്യം.കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് സെന്റ് മേരീസ് സ്‌കൂള്‍, പഴയപള്ളി റോഡിലും വെള്ളം കെട്ടിക്കിടക്കുകയാണ്. സ്റ്റാന്റില്‍ ബസ് ഇറങ്ങിയ ശേഷം വിദ്യാര്‍ത്ഥികള്‍ ഈ വഴിയാണ് നടന്നെത്തുന്നത്. കുട്ടികളുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കു കയാണ്.