കാഞ്ഞിരപ്പള്ളി: വീടുകളില്‍ നിന്നും, വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് പോലും നിലച്ച് നശിച്ചു കൊണ്ടിരിക്കുന്ന ചിറ്റാര്‍പുഴയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്ന ചിറ്റാര്‍ പുനര്‍ജനി പദ്ധതിക്ക് തുടക്കമായി. dyfi cleaning 6 copy dyfi cleaning 5 copy
പദ്ധതിയുടെ പ്രാരംഭ ഘട്ടം എന്ന നിലയില്‍ ആ നിത്തോട്ടം കടവ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. പുഴ യില്‍ കെട്ടി കിടന്ന മാലിന്യങ്ങള്‍ ശേഖരിച്ച വോളണ്ടിയര്‍മാര്‍ തൊട്ടടുത്ത പറമ്പില്‍ കുഴിയെടുത്ത് സംസ്‌കരിച്ചു. പുഴയിലേക്ക് നീട്ടിവെച്ച മാലിന്യ കുഴലുകള്‍ അടക്കുകയും, സമീപവാസികളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. മദ്രസാ വിദ്യാര്‍ഥികളും, നാട്ടുകാരുമുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ നാടിന്റെ നന്‍മക്കായുള്ള ഡി.വൈ.എഫ്‌. ഐയുടെ സംരംഭത്തിന് പിന്തുണയുമായെത്തി.dyfi cleaning 4 copy dyfi cleaning 3 copy
ഡിവൈഎഫ്‌ഐകാഞ്ഞിരപ്പള്ളി ബ്ലോക് സെക്രടറി വി.എന്‍. രാജേഷ്, ജില്ലാ കമ്മറ്റിയംഗവും, ഗ്രാമപഞ്ചായത്തം ഗവുമായ എം.എ. റിബിന്‍ ഷാ, മേഖലാ സെക്രട്ടറി അനില്‍ മാത്യു, മേഖലാ കമ്മറ്റിയംഗം ജാസര്‍ ഇല്ലത്തുപറമ്പി ല്‍, ആ നിത്തോട്ടം യൂണിറ്റ് പ്രസിഡണ്ട് ഷാ മോന്‍ ടി.എച്ച്, സെക്രട്ടറി വസീം നാസര്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.dyfi cleaning 2 copy
വരും ദിവസങ്ങളില്‍ തോടിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ജെസിബി ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ്  നീക്കം. മത്സ്യ മാംസാവിഷ്ടങ്ങളും പ്ലാസ്റ്റിക്കുമായിരുന്നു ഏറെയുണ്ടായിരുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ സമീപത്തെ പുതിതായി പണിയുന്ന കെട്ടിട അവശിഷ്ടങ്ങള്‍ തോട്ടില്‍ തള്ളിയത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി. dyfi cleaning 1
പ്ലാസ്റ്റിക് നിരോധനം, പുഴയുടെ മറ്റ് ഭാഗങ്ങളുടെ ശുചീകരണവും സംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ഡി.വൈ.എഫ്‌.ഐ ഏറ്റെടുക്കും.പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കുമെന്നുംഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു.