മുക്കൂട്ടുതറ : ഏഴ് വര്‍ഷം മുന്‍പ് നാടന്‍ തോക്കുമായി പിടികൂടിയ ആളുടെ വീട്ടില്‍ നിന്നും നിര്‍ മാണം പൂര്‍ത്തിയാകാറായ നാടന്‍ ഇരട്ടക്കുഴല്‍ തോക്ക് പോലിസ് പിടികൂടി . പോലിസ് അന്വേഷി ച്ച് വീട്ടിലെത്തുന്നത് കണ്ട് ഇറങ്ങിയോടി രക്ഷപെട്ട ഇയാള്‍ ഒളിവിലാണ് . ഉച്ച കഴിഞ്ഞ് ഇടകട ത്തിയിലെ അറുവച്ചാംകുഴിയിലാണ് സംഭവം .
gun 2 copy
കുന്നുകയില്‍ മണി (48) യാണ് ഒളിവില്‍ പോയത് . ഇയാളുടെ വീടിനോട് ചേര്‍ന്നുളള ഷെഡി ലായിരുന്നു തോക്ക് നിര്‍മാണമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എരുമേലി എസ്‌ഐ ജര്‍ലിന്‍.വി.സ്‌കറിയ പറഞ്ഞു . തോക്കും നിര്‍മാണ സാമഗ്രികളും പോലിസ് സംഘം കണ്ടെടുത്തു.
mes add new
പ്രതിയെ 2010 ല്‍ തോക്കുമായി പോലിസ് പിടികൂടിയിട്ടുണ്ട് . ഈ കേസിന്റ്റെ വിചാരണ കോടതിയില്‍ നടന്നുവരികെയാണ് വീണ്ടും തോക്ക് നിര്‍മാണം പോലിസ് പിടികൂടുന്നത് . പ്രതി യുടെ അടുത്ത ഒരു ബന്ധുവിനെയും കഴിഞ്ഞയിടെ തോക്ക് നിര്‍മാണത്തിന് കണ്ണിമലയിലെ വീട്ടില്‍ നിന്നും മുണ്ടക്കയം പോലിസ് പിടികൂടിയിരുന്നു .

ഒളിവിലായ പ്രതി വര്‍ഷങ്ങളായി തോക്ക് നിര്‍മാണം ഉപജീവനമാക്കിയിരിക്കുകയാണെന്നതിന്റ്റെ തെളിവുകളായി നിര്‍മാണത്തിനുപയോഗിച്ചുകൊണ്ടിരുന്ന ഇലക്ട്രിക് സാധനങ്ങള്‍ ഉള്‍പ്പടെ കണ്ടെടുത്ത സാമഗ്രികള്‍ വ്യക്തമാക്കുന്നെന്ന് പോലിസ് പറയുന്നു . പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് .splash 1