കാഞ്ഞിരപ്പള്ളി: ചേപ്പുംപാറയില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. നവവധുവരന്‍മാരും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു കാറിടി ക്കുകയായിരുന്നു. ആലപ്പുഴ ചെന്നിത്തല കോയിക്കല്‍ പടിഞ്ഞാറ്റതില്‍ അനൂപും ഭാര്യയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 
കറുകച്ചാല്‍ പുന്നവേലില്‍ ഇടത്തറ വീട്ടില്‍ കനിയുടെ കാറിടിച്ചാണ് അപകടമുണ്ടാ യത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അനൂപും ഭാര്യയും സുഹൃത്തുക്കളും ഉല്ലാസയാത്രക്കായി വരുന്ന വഴിയാണ് അപകടം. ദേശീയപാതയോരത്തെ ഹോട്ടലി ലേക്ക് കയറാന്‍ ഒരുങ്ങവേയാണ് പിന്നാലെയെത്തിയ വാഹനം ഇവരുടെ കാറിലിടി ച്ചത്. 
കറുകച്ചാലില്‍ നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്നു പിന്നാലെയെത്തിയ വാഹനത്തിലുണ്ടായിരുന്നവര്‍. സംഭവത്തില്‍ നവദമ്പതികള്‍ സഞ്ചരിച്ച പുതിയ വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.ഹൈവേ പോലീസ് സ്ഥലത്തെ ത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.