കാഞ്ഞിരപ്പള്ളി: റോഡില്‍ കളഞ്ഞ് കിട്ടിയ 50,000 രൂപ ഉടമസ്ഥന് തിരികെ നല്‍ കി. അഞ്ചിലിപ്പ സ്വദേശി ചാലപ്പറമ്പില്‍ ജോസിനാണ് വെള്ളിയാഴ്ച്ച വൈകിട്ട് 3ന് രൂപ അഞ്ചിലിപ്പ പള്ളിക്ക് മുമ്പിലുള്ള റോഡില്‍ കിടന്ന് കിട്ടിയത്. 50,000 രൂപ യും താക്കോലും വാഹനത്തിന്റെ ആര്‍.സി ബുക്കുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. ബാഗില്‍ നിന്ന് ലഭിച്ച നമ്പറില്‍ വിവരം അറിയിച്ചെങ്കിലും മറുപടിയൊന്നും ലഭി ച്ചിരുന്നില്ല.
splash new
ബാഗ് നഷ്ട്പ്പെട്ട കുറുവാമൊഴി സ്വദേശി മങ്ങാട്ടത്തേക്ക് പ്രഫ. എം.ജി വര്‍ഗ്ഗീസ് പണവും ബാഗും നഷ്ട്പ്പെട്ട വിവിരം പോലീസില്‍ അറിയിച്ചിരുന്നു. കാഞ്ഞിരപ്പ ള്ളിയില്‍ ഇന്‍ഷ്യുറന്‍സ് ഓഫീസില്‍ വന്ന ശേഷം റബ്ബര്‍ ഷീറ്റ് കടയില്‍ നിന്ന ലഭിച്ച തുകയുമായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പണമടങ്ങിയ ബാഗ് നഷ്ടമാകുന്നത്. താക്കോല്‍ നഷ്ട്പ്പെട്ടതിനാല്‍ വീടിന്റെ ഓട് പൊളിച്ചാണ് ഇദ്ദേഹം വിടിനുള്ളി ല്‍ കയറിയത്. st.joseph pubic school
ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിട്ടും ബാഗ് വാങ്ങാന്‍ എത്താഞ്ഞതിനെ തുടര്‍ ന്നാണ് ശനിയാഴ്ച്ച രാവിലെ പണവും ബാഗും ജോസ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പി ക്കുന്നത്. തുടര്‍ന്ന് പോലീസ് പ്രഫ. എം.ജി വര്‍ഗ്ഗീസിനെ വിളിച്ച് വരുത്തുകയും പണം കൈമാറുകയും ചെയ്തത്. എസ്.ഐ പി.വി വര്‍ഗ്ഗീസ്, വി.വി നടേശന്‍, എ.എസ്.ഐ ജോയി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പണം കൈമാറിയത്.altra scaning