മുണ്ടക്കയം: എം.ഇ.എസ് പബ്ലിക് സ്‌കൂളില്‍ കര നെല്‍ കൃഷിയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കുട്ടികള്‍ സ്‌കൂള്‍ പരിസരത്ത് നെല്ല് വി തച്ചു. സംവിധയകാന്‍ ജോണി ആന്റ ണി നെല്ല് വിതച് ഉത്ഘാടന കര്‍മ്മം നിര്‍വ ഹിച്ചു.

ഭക്ഷ്യ ധന്യങ്ങളുടെ വില ഉയര്‍ന്നുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കുട്ടികളില്‍ കൃഷി യോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം കൃഷി രീതികള്‍ ആവശ്യമാണെന്ന്‌നല്ല പാഠം കുട്ടികളെ ഓര്‍മപ്പെടുത്തി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. രഞ്ജിത് നെല്‍കൃഷിയെക്കുറിച്ചും വിത്ത് വിതക്കലിനെ ക്കുറിച്ചും കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കി.

വൈസ് പ്രിന്‍സിപ്പല്‍ ഷാഹിന ചടങ്ങില്‍ പങ്കെടുത്തു. കോഓര്‍ഡിനേറ്റര്‍ ആലലിമ കുട്ടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.