മുണ്ടക്കയം ഈസ്റ്റ്:പള്‍സര്‍ സുനിയുടെയും സഹതടവുകാരന്റെ യും വെളിപ്പടുത്തു ലുകളുടെ അടിസ്ഥാനത്തില്‍ യുവനടിയെ അക്രമിച്ച സംഭവത്തിലെ ഗൂഡാലോചന അന്വഷിക്കണമെന്ന് പി.ടി.തോമസ് എം.എല്‍.എ.തെന്നേന്ത്യയിലെ പ്രമുഖനടി അക്രമിക്കപെട്ടതിനു തൊട്ടടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ചു താന്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയിരുന്നു .

എന്നാല്‍ ഗൂഡാലോചനയില്ലന്നു മുഖ്യമന്ത്രി തറപ്പിച്ചു പറയുകയായിരുന്നു. ഇന്നി പ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരായി യാഥാര്‍ത്ഥ്യം പുറത്തു വന്നിരിക്കു ക യാണ്. പള്‍സര്‍ സുനിക്കു ജയിലില്‍ ഫോണ്‍ സൗകര്യം എങ്ങനെയുണ്ടായന്നു മറുപടി നല്‍കണം.അതിനുത്തതരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം. കേ സ് സി.ബി.ഐ.പോലെയുളള ഏജന്‍സിക്കു കൈമാറണമെന്നും അദ്ദേഹം ആവശ്യപെ ട്ടു.

അറിയപ്പെടുന്ന സിനിമാ നടി അക്രമിക്കപെട്ടപ്പോള്‍ സിനിമാലോകം പ്രതികരിക്കാതി രുന്നതിലും ദുസ്സൂചനകള്‍ വ്യക്തമാക്കുന്നു. ചിലയാളുകള്‍ മാത്രമാണ്സിനിമ രംഗത്തു നിന്നനും പ്രതികരിക്കാന്‍ തയ്യാറായത് എന്നുമാത്രമല്ല പിന്നീടവര്‍ പിന്‍മാറുകയും ചെ യ്തിരിക്കുന്നു. ഇതു സംബന്ധിച്ചും അന്വേഷണത്തില്‍ ഉള്‍പ്പടുത്തണമെന്നും പി.ടി. തോമസ് മുണ്ടക്കയത്ത് മാധ്യമങ്ങളോട് പറഞ്ഞു.