കാഞ്ഞിരപ്പള്ളി: നടപ്പാതയുടെ നടുവിൽ വഴിവിളക്കുകൾ സ്ഥാപിച്ചതും കച്ചവടക്കാരു ടെ അനധികൃത കയ്യേറ്റവും മൂലം ടൗണിലെ നടപ്പാതകളിലൂടെയുള്ള കാൽനട യാത്ര ദുരി തമായി. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡിന്റെ ഭാഗമായുള്ള കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റോഡിൽ കോവിൽ കടവ് ഭാഗത്താണ് ഇരുവശത്തെയും നടപ്പാതകളിലേ ക്ക് കയറ്റി സോളർ വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.

റോഡിന്റെ ഇരുവശങ്ങളിലും ടൈൽ പാകിയ നടപ്പാതകളിലാണ് വഴിവിളക്കുകളുടെ തൂണുകളും സ്ഥാപിച്ചിരിക്കുന്ന ത്. ആനിത്തോട്ടം ഭാഗത്ത് നടപ്പാതയുടെ നടുവിലുള്ള വൈദ്യുതി തൂണുകളും നീക്കംചെയ്തിട്ടില്ല. ടൗണിൽ ദേശീയപാത 183ൽ കച്ചവടക്കാർ നടപ്പാത കയ്യേറിയിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്കു ബുദ്ധിമുട്ടായിരിക്കുകയാ ണ്.

കടകളിലെ വിൽപന സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കിവച്ചിരിക്കുന്നതാണ് കാൽനട യാത്രയ്ക്കു തടസ്സമായിരിക്കുന്നത്. മഴയത്തും വെയിലത്തും കുട ചൂടി നടക്കാൻ കഴിയാ ത്ത വിധം ബോർഡുകളും തൂണുകളും കച്ചവട സാധനങ്ങളും നടപ്പാതയിൽ നിരന്നിരി ക്കുകയാണ്. നവീകരണത്തിന്റെ ഭാഗമായി ബസ് സ്റ്റാൻഡ് അടച്ചതോടെ ടൗണിൽ തിര ക്കേറുകയും ബസ് സ്റ്റോപ്പ് റോഡിലാവുകയും ചെയ്തു.

പാർക്കിങ് സൗകര്യമില്ലാത്ത ടൗണിൽ വാഹനങ്ങൾ നടപ്പാതകളിൽ പാർക്ക് ചെയ്യുന്ന തും പതിവാണ്. പേട്ടക്കവല മുതൽ കുരിശുങ്കൽ വരെയുള്ള ദേശിയ പാതയോരത്ത് ഇടതുവശത്തുള്ള വാഹന പാർക്കിങ് പൊലീസ് നിരോധിച്ചിട്ടുണ്ട്.