മുണ്ടക്കയം:ഓണവിപണികൾ സജീവമായതോടെ നഗരത്തിൽ ഗതാഗത തടസ്സം രൂക്ഷമാ കുന്നു. മൂന്നുദിവസങ്ങളിലായി ഇതാണവസ്ഥ. കുരുക്കുയരുന്നതു കുഴിയിൽനിന്ന് ബസ് സ്റ്റാൻഡിനു മുൻപിൽ ദേശീയപാതയിൽ രൂപപ്പെട്ട കുഴികളാണു ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. കുഴികള്‍ ഒഴിവാക്കുകയും വാഹനങ്ങള്‍ വേഗം കുറയ്ക്കുകയും ചെ യ്യുന്നതോടെ കുരുക്കു വര്‍ധിക്കും. കൂട്ടിക്കൽ റോഡ് സംഗമിക്കുന്ന ജംക്‌ഷനിലും കോരു ത്തോട് എരുമേലി റോഡ് ദേശീയപാതയിൽ സംഗമിക്കുന്ന കോസ്‌വേ ജംക്‌ഷനിലും വ രെ കുരുക്കു നീളും.

അനധികൃത പാർക്കിങ് വീണ്ടും തലപൊക്കി ഒരു മാസം മുൻപാണു സർവകക്ഷിയോഗം ചേർന്നു ടൗണിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുവാൻ തീരുമാ നിച്ചത്. നിയമം കർശനമായി നടപ്പാക്കിയതോടെ ആദ്യ ആഴ്ചകളിൽ കുരുക്കിനു പൂർ ണ പരിഹാരം കണ്ടിരുന്നു. എന്നാൽ കല്ലേപാലം മുതൽ പെട്രോൾ പമ്പ് ജംക്‌ഷൻവരെ യുള്ള സ്ഥലത്തു റോഡരുകിൽ അനധികൃത പാർക്കിങ് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്.

വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ അഞ്ചു മിനിട്ടിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് അറിയിപ്പുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. പൊലീസുകാരുടെ അഭാവം ഇരട്ടിപ്പണിയാകുന്നു പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ അംഗബലത്തിൽ കുറവു ള്ളതും ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്കു കാരണമാകുന്നു. ഹോംഗാർഡുകൾ മാത്രമാ ണു പലപ്പോഴും ടൗണിൽ ഗതാഗത നിയന്ത്രണത്തിനുള്ളത്. ഇതു തുടക്കം മാത്രം, വരും ദിവസങ്ങളിൽ കുരുക്ക് രൂക്ഷമാകും ഓണത്തിരക്കിൽ നഗരം സജീവമായാൽ വരും ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് അനിയന്ത്രിതമാകുമെന്നാണു സൂചന. ടൗണിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന വ്യാപാര തിരക്ക് ഇപ്പോൾ പൈങ്ങണവരെ വ്യാപിച്ചിട്ടുണ്ട്. 
ഗതാഗതം കുരുങ്ങില്ലെന്ന പ്രതീക്ഷയിൽ അടുത്ത ഓണം ടൗണിൽ ഗതാഗത പ്രശ്നത്തിന് ഏക പരിഹാരമായ ബൈപാസ് റോഡ് നിർമാണം ഉടൻ പൂർത്തിയാകുമെന്നാണു പ്രതീ ക്ഷ. പൈങ്ങണയിൽനിന്ന് ആരംഭിച്ചു ചാച്ചികവല വഴി കോസ്‌വേ പാലത്തിനു സമീപം എത്തുന്ന രീതിയിലുള്ള ബൈപാസിന്റെ മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോ ഗമിക്കുകയാണ്.

പുത്തൻചന്തയിൽ നിർമാണം നടക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൂർത്തിയാകു ന്നതോടെ ഗതാഗത പ്രശ്നങ്ങൾക്കു പൂർണവിരാമമാകും. ബൈപാസ് യാഥാർഥ്യമാകുന്ന തിനൊപ്പം തന്നെ ബൈപാസുമായി ബന്ധപ്പെട്ടു ടൗണിലേക്കു കിടക്കുന്ന റിങ് റോഡുകളും ടൗണിൽനിന്നു കൂട്ടിക്കൽ റോഡ് ഉൾപ്പെടെയുള്ള ഭാഗത്തേക്കുള്ള ചെറു റോഡുകളും പ്ര ത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കണമെന്നും ആവശ്യമുണ്ട്.