മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കുന്നു. ചിത്രം ജൂഡ് സംവിധാനം ചെയ്യുമെന്നാണ് സിനിമാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കുന്പോൾ യുവതാരങ്ങളിൽ ശ്രദ്ധേയനായ നിവിൻ പോളി നായകനാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ചിത്രത്തിൽ സിനിമാതാരങ്ങളുമായുള്ള സൗഹൃദവും സുഹൃത്തുക്കളും പ്രധാന വിഷയമാകുന്നുണ്ട്. ശ്രീനിവാസന്‍റെ റോളിൽ മകൻ വിനീത് ശ്രീനിവാസനും സുകുമാരന്‍റെ വേഷത്തിൽ ഇന്ദ്രജിത്തും പ്രേംനസീറായി കുഞ്ചാക്കോ ബോബനും എത്തും.

നക്ഷത്രങ്ങളുടെ രാജകുമാരൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കാനുള്ള തയാറെടുപ്പിലാണു സംവിധായകനെന്ന തരത്തിലാണിപ്പോൾ വാർത്തകൾ.