കാഞ്ഞിരപ്പള്ളി:ദേശീയ പാതയിൽ ദിനം പ്രതി കുഴികൾ പെരുകുകയാണ് .പാതയുടെ പൊൻകുന്നം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് ടാറിങ് തകർന്ന് കുഴികൾ രൂപ പ്പെട്ടു തുടങ്ങി. റോഡിൽ അപകടവും പതിയിരിക്കുന്നു. മഴക്കാല പൂർവ്വ നിർമ്മാ ണ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട് . റോഡിലെ കുഴികൾക്കും കട്ടിങ്ങുകൾക്കും പുറമേ വളവുകളിൽ മെറ്റിലുകൾ ഇളകി കിടക്കുന്നതും അപകടങ്ങ ൾക്ക് വഴിയൊരുക്കുന്നു.വാഹനങ്ങൾ ചാടി കുഴികളുടെ വ്യാസവും, ആഴവും ദിനംപ്രതി വർധിച്ചു വരുക യാണ്. പൊൻകുന്നം ടൗൺ മുതൽ കെവിഎംഎസ് ജംക്ഷൻ വരെയും ദേശീയ പാത കൾ കുഴികൾ രൂപപ്പെട്ടു തുടങ്ങി, കണ്ണാശുപത്രപ്പടിക്ക് സമീപം വളവിലും, കാഞ്ഞിര പ്പള്ളി പഞ്ചായത്ത് പടിക്ക് സമീപവും ടാറിങ്ങ് പൊളിഞ്ഞ് കുഴികളുണ്ടായിരി ക്കുക യാണ്.
കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടു.റാണി ആശുപത്രിപ്പടിക്ക് സമീപം ടാറിങ് പൊളിഞ്ഞ് കുഴി രൂപപ്പെട്ടു, 26–ാം മൈലിനും പാറത്തോട് പഞ്ചായത്ത് ഒാഫിസ് പടിക്കുമിടെ ടാറിങ് പൊളിഞ്ഞു . ഈഭാഗത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതും. പൊടിമറ്റത്ത് എസ് ഡി കോളജിന് സമീപത്തെ വളവിൽ മഴ പെയ്താൽ വെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടികിടക്കുന്ന സ്ഥിതിയാണ്.
31–ാം മൈലിനും പൈങ്ങനയ്ക്കുമിടയിലും , ഗ്യാലക്സി ജംക്ഷന് സമീപവും, മുണ്ടക്ക യം ബസ് സ്റ്റാന്റിന് മുന്നിലും വൻകുഴികളാണുള്ളത്. ദേശീയ പാതയിലൂടെ വേഗത യിലെത്തുന്ന വാഹനങ്ങൾ അപ്രതീക്ഷിത കുഴികളിൽ ചാടി അപടങ്ങളുണ്ടാകുന്നതും പതിവാണ് .പാതയോരത്തെ കാടും, കാഴ്ചമറയ്ക്കുന്ന വളവുകളും അപകട സാധ്യ ത വർധിപ്പിക്കുന്നു.