മുക്കൂട്ടുതറ: ഭാരമുയർത്തി നാടിൻറ്റെ അഭിമാനമായതിന് 17കാരന് പൗരാവലിയുടെ ഉപഹാരവും സ്വീകരണവും. സബ് ജൂനിയർ നാഷണൽ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷി പ്പ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മൂന്നാം സ്ഥാനമായ വെങ്കല മെഡൽ നേടിയ മുക്കൂട്ടുതറ ചെങ്ക്രോത്ത് ലിബിൻ ജേക്കബിനാണ് സ്വീകരണവും അനു മോദനവും. 25ന് ഉച്ച കഴിഞ്ഞ് രണ്ടിന് മുക്കൂട്ടുതറ സെൻറ്റ് മേരീസ് മലങ്കര കത്തോ ലിക്ക പളളി ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുക.

രാജു എബ്രഹാം എംഎൽഎ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ പൗരാവലിയു ടെ ഉപഹാരം സമ്മാനിച്ച് ലിബിൻ ജേക്കബിനെ ആൻറ്റോ ആൻറ്റണി എംപി ആദരി ക്കും. സമ്മേളനത്തിൻറ്റെ ഉദ്ഘാടനം പി സി ജോർജ് എംഎൽഎ നിർവഹിക്കും. ഗി ന്നസ് റിക്കാർഡ് ജേതാവായ കെ ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.

വെച്ചുച്ചിറ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റുമാരായ റോസമ്മ സ്കറിയ, റ്റി എസ് കൃ ഷ്ണകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ മാഗി ജോസഫ്, പി വി വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനു എബ്രഹാം, പഞ്ചായത്തംഗങ്ങളായ വക്കച്ചൻ പവ്വത്തിൽ, പ്രകാശ് പുളിക്കൻ, നിഷാ അലക്സ്, ഫാ.മാത്യു തുണ്ടിയിൽ, അജി കൃഷ്ണ, എം സി റ്റോമി, രാജീവൻ കൊടിത്തോട്ടത്തിൽ, നെജീബ് ഹസൻ ബാഖവി, പി എ അഷറഫ്, കെ ആർ ഗിരീഷ്, മാത്യൂസ് പുല്ലാപ്പളളി, സി റ്റി തോമസ് തുടങ്ങിയവർ പ്രസംഗിക്കും.