മൂന്ന് മാസത്തിനകം ആശുപത്രി, ഇൻഫർമേഷൻ സെൻറ്റർ, എരുമേലിയിൽ അഞ്ച് കോടി ചെലവിടുന്നു ദേവസ്വം.

എരുമേലി : ഇത്തവണത്തെ ശബരിമല തീർത്ഥാടനകാലത്തിന് മുമ്പ് ആശുപത്രിയും ഇൻഫർമേഷൻ സെൻറ്ററും എരുമേലി വലിയമ്പലത്തിന് സമീപത്ത് നിർമിക്കാൻ ദേ വസ്വം ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻറ്റെ ഭാഗമായി ഇന്നലെ സ്ഥലം നിശ്ച യിച്ച് നിർമാണമാരംഭിക്കാൻ തീരുമാനമായി. ശബരിമല ഉന്നതാധികാര സമിതിയുടെ മാസ്റ്റർ പ്ലാനിൻറ്റെ ഭാഗമായാണ് പദധതിയെന്നും എരുമേലിയിൽ അഞ്ച് കോടി രൂപ ചെലവിട്ടാണ് നിർമാണം നടത്തുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.രണ്ട് കോടിയോളം രൂപ തീർത്ഥാടനകാലത്തിന് മുമ്പും ബാക്കി തുക ഇതിന് ശേഷവു മാണ് ചെലവിടുക. ഇന്നലെ ഉന്നതാധികാരസമിതിയുടെ നിർദേശപ്രകാരം ദേവസ്വം പത്തനംതിട്ട എക്സി. എഞ്ചിനീയർ അജിത്കുമാർ എരുമേലിയിലെത്തി നിർമാണപ്ര വർത്തനങ്ങൾക്കായി സ്ഥലം നിശ്ചയിച്ച് നിർദേശങ്ങൾ നൽകി. വലിയമ്പലത്തിൽ അ ന്നദാന കൗണ്ടറിന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൻറ്റെ അരികിലാണ് ഇൻഫർമേഷൻ സെൻറ്റർ നിർമിക്കുക. 46 ലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവിടുക.വഴിപാട് കൗണ്ടർ, ഓൺലൈൻ ബുക്കിംഗ്, തീർത്ഥാടന സ്ഥലങ്ങളെപ്പറ്റി വിശദവിവ രങ്ങൾ, തീർത്ഥാടകർക്കുളള സേവനങ്ങൾ, ശബരിമല പടിപൂജ, പുഷ്പാഭിഷേകം സംബന്ധിച്ച വിവരങ്ങളും സെൻറ്ററിൽ ലഭ്യമാകും. നടപ്പന്തലിലെ ഗോപുരവാതിലി നെതിർവശത്ത് പോലിസ് എയ്ഡ് പോസ്റ്റിനും താൽക്കാലിക ഫയർ സ്റ്റേഷനും മധ്യെ യാണ് ആശുപത്രി നിർമിക്കുക. നിർമാണത്തിന് 26 ലക്ഷം രൂപ ചെലവിടും. കിടത്തി ചികിത്സയും ആയുർവേദ, അലോപ്പതി ചികിത്സയും ഉണ്ടാകും. ഭാവിയിൽ സൂപ്പർ സ്പെഷ്വാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.ഇതിനടുത്താണ് തീർത്ഥാടന കാലങ്ങളിൽ സർക്കാരിൻറ്റെ താൽക്കാലിക ആശുപത്രി യും ക്ലിനിക്കുകളും പ്രവർത്തിക്കുന്നത്. അയ്യപ്പ ഭക്തർ പേട്ടതുളളലിന് ശേഷം ആചാര ത്തിൻറ്റെ ഭാഗമായി കുളിക്കുന്ന വലിയ തോട്ടിലെ കുളിക്കടവ് ആധുനികവൽക്കരിക്ക ലും കൽപടവുകളുടെ നിർമാണവും തീർത്ഥാടനകാലത്തിന് മുമ്പ് നടപ്പിലാക്കും. വലി യമ്പലത്തിൽ സർപ്പ പ്രതിഷ്ഠയുടെ പുനർ നിർമാണവും ദേവി കഷേത്ര നിർമാണവും ഇതോടൊപ്പം നടത്തും. ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കും. പണികൾ ടെൻഡർ ചെയ്തെന്നും മൂന്ന് മാസത്തിനകം നിർമാണങ്ങൾ പൂർത്തിയാക്കുമെന്നും എക്സി.എഞ്ചിനീയർ പറഞ്ഞു.

ടെക്നിക്കൽ കൺസൽട്ടൻറ്റ് രഘുരാമൻ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി എൻ ശ്രീകുമാർ, അസി.എഞ്ചിനീയർമാരായ രഘുകുമാർ, പി ഡി ഷാജിമോൻ, അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്കട്ടറി മനോജ് എസ് നായർ, അനിയൻ എരുമേലി, കെ ആർ സോജി എന്നിവർ സ്ഥല പരിശോധനയിൽ പങ്കെടുത്തു.