എരുമേലി : മക്കൾ വീട്ടിൽ നിന്നും ഇറക്കിവിട്ടത് മൂലം ക്ഷേത്രനടപ്പന്തലിൽ അന്തിയു റങ്ങുകയാണെന്ന കനകപ്പലം രാജീവ് ഗാന്ധി കോളനിയിലെ 70 കാരി ദേവകിയുടെ ക ണ്ണീര് നീതിപീഠം കണ്ടു. എന്തുകൊണ്ടാണ് ഈ വയോധികയെ സംരക്ഷിക്കാൻ കഴിയാ ത്തതെന്ന് കാഞ്ഞിരപ്പളളി ജുഡീഷ്യൽ മജിസ്ത്രേട്ട് റോഷൻ തോമസ് ചോദിച്ചു. വിശദ മായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പോലിസിന് നിർദേശം നൽകി.മാധ്യമ വാർത്തക ളിലൂടെയാണ് ദേവകിയെപ്പറ്റി കോടതി അറിഞ്ഞത്.

മനുഷ്യാവകാശ ജനകീയ സംഘടനാ ജനറൽ സെക്കട്ടറി എച്ച് അബ്ദുൽ അസീസാണ് വാർത്തകൾ കോടതിയെ അറിയിച്ചത്.തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം ദേ വകിയെ നേരിൽ കണ്ട് അസീസ് സംസാരിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് നിരീക്ഷി ച്ചതിന് ശേഷമാണ് പോലിസിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ട് നിർദേശം നൽകി യത്. ഉറ്റവരും ബന്ധുക്കളുമുണ്ടായിട്ടും മാസങ്ങളായി ദേവകി തെരുവിലാണ് കഴിയു ന്നത്. വീടും സ്വത്തും ദേവകിയുടെ പേരിലാണ്.

മക്കൾ ഇത് കൈക്കലാക്കുമെന്ന് ഭയന്ന് രേഖകൾ രഹസ്യമായി സൂക്ഷിക്കാൻ മറ്റൊ രാളെ ഏൽപ്പിച്ചിട്ടാണ് വീട് വിട്ടിറങ്ങിയതെന്ന് ദേവകി പറയുന്നു. എന്നാൽ അമ്മ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സ്വയം വീട് വിട്ടിറങ്ങിയതാണെന്ന് മക്കളും ബന്ധുക്ക ളും പറയുന്നു. ഇക്കാര്യം വാസ്തവമാണെന്ന് അയൽവാസികളും പറയുന്നു. ഇക്കാ ര്യങ്ങൾ പരാതികളായി നേരത്തെ ലഭിച്ചതാണെന്നും ദേവകിയെ വീട്ടിലെത്തിച്ചതാ ണെന്നും മക്കൾക്കൊപ്പം താമസിക്കാൻ കൂട്ടാക്കാതെ ശ്രീ ധർമ ക്ഷേത്രത്തിലെ നടപ്പന്ത ലിലാണ് ഇപ്പോൾ കഴിയുകയാണെന്നുമാണ് പോലിസ് പറയുന്നത്.