മുണ്ടക്കയം:അഞ്ചുനാളുകള്‍ ദൃശ്യകലയുടെ വിരുന്നേകിയ തിലകന്‍ അനുസ്മരണ നാ ടകോത്സവത്തിനു സമാപനം. കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു അ ധ്യക്ഷത വഹിച്ചു. നവലോകം സാംസ്‌കാരിക സമിതി പ്രസിഡന്റ് വി.എന്‍.വാസവ ന്‍ അനുസ്മരണ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിര വേലി മുഖ്യ പ്രഭാഷണവും നടത്തി.

കേരള സാഹിത്യ അക്കാദമി അംഗം ഡോ.മ്യൂസ് മേരി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ ഹാരീസ്, കേരള സംഗീത നാടക അക്കാദമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.മധു എന്നിവര്‍ പ്രസംഗിച്ചു.

തിലകന്റെ ജന്മനാടായ മുണ്ടക്കയത്ത് കേരള സംഗീത നാടക അക്കാദമിയുടെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തിലകന്‍ അനുസ്മരണ സമിതിയുടെ സംഘാടനത്തിലാണ് നാടകോത്സവം നടത്തിയത്.