മലയാളികളുടെ കുഞ്ഞിക്ക ദുൽഖർ സൽമാനും പത്നി അമാലിനും കുഞ്ഞുണ്ടായ വാർത്ത ഏവരും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ ഈ കുഞ്ഞ് മാലാഖയ്ക്ക് അവർ പേരിട്ടിരിക്കുകയാണ്.

മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന്‍റെ പേര്. പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റായ രേഷ്മ ഗ്രേസാണ് വിവരം കുഞ്ഞിക്കായുടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. Dulquer_amaal03
ഈ മാസം അഞ്ചിന് ചെന്നൈ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞ് ജനിച്ചത്. താരം തന്‍റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു സന്തോഷവാർത്ത പങ്കുവച്ചത്.

അമൽ നീരദ് സംവിധാനം ചെയ്ത സിഐഎയുടെ റിലീസിന്‍റെ അതേദിവസം തന്നെയായിരുന്നു ദുൽഖറിന് ഇരട്ടിമധുരമായി കുഞ്ഞിന്‍റെ ജനനം. മമ്മൂട്ടി, സുൽഫത്ത്, വിക്രം പ്രഭു, ആന്‍റോ ജോസഫ് തുടങ്ങിയവർ ഈ സമയം അദേഹത്തോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു.