metro-1 idachotti-strip-copyകാഞ്ഞിരപ്പള്ളി : നാട്ടുകാര്‍ക്ക് നന്മയുടെ പര്യായമാണ് കൊച്ചുപറമ്പില്‍ വീട്. മുമ്പ് പുളിമാവില്‍ താമസിച്ചിരുന്ന കൊച്ചുപറമ്പില്‍ മാത്യുവും കുടുംബവും സുഖോദയ ലിങ്ക് റോഡിന് സമീപത്തേക്ക് താമസം മാറ്റിയിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളൂ. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും പ്രയങ്കരരായി മാറി കൊച്ചുപറമ്പിലെ കുടുംബാംഗങ്ങള്‍ . accident-8
ഏതു കാര്യങ്ങള്‍ക്കും സഹായികളും ദാനശീലരുമായിരുന്ന കൊച്ചുപറമ്പില്‍ കുടുംബാംഗങ്ങള്‍. പഞ്ചായത്തിന്റെ ജലവിതരണം മുടങ്ങുമ്പോള്‍ സ്വന്തം കിണറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് വീടിനു മുകളിലെ ടാങ്കിലെത്തിച്ച് അവിടെ നിന്നും ഹോസ് വഴി സമീപത്തെ നാലു വീടുകളിലേക്ക് വെള്ളമെത്തിച്ചു നല്‍കുന്നതും ഇവരുടെ സന്മനസിന്റെ വെളിവാക്കുന്നു.accident-10
അയല്‍വാസിയുടെ വീട്ടിലേക്ക് വൈദ്യുതി എത്താന്‍ പോസ്റ്റ് സ്ഥാപിക്കാന്‍ തടസ്സമുണ്ടായപ്പോള്‍ പറമ്പില്‍ ബഡ് ചെയ്തു പിടിപ്പിച്ച പ്‌ളാവ് മുറിച്ചുമാറ്റിയിട്ട് വൈദ്യുതി പോസ്റ്റ് ഇടാന്‍ സ്ഥലം നല്‍കിയ ഉദാരമനസ്‌കരായിരുന്നു ഷാജുവും കുടുംബവും.സ്വന്തം പുരയിടത്തില്‍ കോഴി വളര്‍ത്തുന്നതില്‍ അയല്‍വാസികള്‍ക്ക് ശല്യമുണ്ടാകിതിരിക്കാന്‍ പറമ്പിന് ചുറ്റും വല കെട്ടി തിരിച്ചിരിക്കുന്നതുമെല്ലാം നാട്ടുകാര്‍ എണ്ണി പറയുന്നു.achamma-new
നാടിനെ നടുക്കിയ ദുരന്തത്തിന്റെ മുഴുവന്‍ ആഘാതവും ഏറ്റുവാങ്ങി വിറങ്ങലിച്ചു നില്‍ക്കുയാണ് കൊച്ചുപറമ്പില്‍ വീട്.അപകടത്തില്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചെന്ന വാര്‍ത്ത ഇടിത്തീ പോലെ എത്തിയതോടെ സന്തോഷം അലയടിച്ചിരുന്ന വീട് ദുഖസാന്ദ്രമായി.ദുരന്തവാര്‍ത്ത അറിഞ്ഞെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം ആശ്വസിപ്പിക്കാനാകാതെ വിങ്ങിപ്പൊട്ടി.ഭാര്യയും മകനും മകളും കൊച്ചുമകനും നഷ്ടപ്പെട്ട കൊച്ചുപറമ്പില്‍ മാത്തുക്കുട്ടിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഉറ്റവരും സ്‌നേഹിതരും മുഖം തിരിച്ചു.

നാടിന്റെ ഏതാവശ്യത്തിനും ഓടിയെത്തിയിരുന്ന ഷാജുവിന്റെയും വീട്ടിലെത്തുന്നവര്‍ക്ക് മുന്‍പില്‍ എന്നും നിറചിരിയോടെ കാര്യങ്ങള്‍ തിരക്കിയിരുന്ന അച്ചാമ്മയുടെയും ഒന്നര വയസുകാരന്‍ ഇവാന്റെയും മരണവാര്‍ത്ത ഇപ്പോളും വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് നാട്ടുകാര്‍.ഒഴിവ് ദിവസങ്ങളിലെല്ലാം കുടുംബത്തിന്റെ സന്തോഷങ്ങളിലേക്ക് ഓടിയെത്തിയിരുന്ന ജയ്‌നമ്മയും ഉറ്റവര്‍ക്ക് കണ്ണീരോര്‍മ്മയായി. നാട്ടില്‍ ഏറെ സൗഹൃദ വലയങ്ങളുള്ള ഷാജു ഹൈറേഞ്ചില്‍ ഉള്‍പ്പെടെ കൃഷിയുമായി കഴിയുകയായിരുന്നു.

എപ്പോഴും കളിചിരികളും കുസൃതികളുമായി അയല്‍വാസികള്‍ക്കും പ്രിയങ്കരനായിരുന്ന ഒന്നര വയസുകാരന്‍ ഇവാന്‍ ഇനി മടങ്ങിയെത്തില്ലെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് സാധിക്കുന്നില്ല.സ്‌നേഹവും സന്തോഷവും കളിചിരികളും നിറഞ്ഞു നിന്ന കൊച്ചുപറമ്പില്‍ കുടുംബത്തിന് സംഭവിച്ച ദുരന്തത്തില്‍ ഉള്ളുലഞ്ഞ മുഖങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍.

പതിവിനു വിപരീതമായി അച്ചാമ്മ ചേച്ചി ,ഞങ്ങളുടെ വീട് നോക്കികൊള്ളണമെന്ന് പറഞ്ഞു യാത്രയാകുമ്പോള്‍ അയല്‍വാസി ബെറ്റി ഓര്‍ത്തില്ല അതു ഒരിക്കലും തിരിച്ചുവരാത്ത യാത്രയായിരിക്കുമെന്ന്.ഇന്നലെ രാവിലെ 7.30ന് വീട് പൂട്ടി ഇറങ്ങിയപ്പോള്‍ വീട് നിന്നെ ഏല്‍പ്പിച്ചിട്ട് പോകുകയാണ് ശ്രദ്ധിക്കണം എന്നു പറഞ്ഞിട്ടാണ് അച്ചാമ്മ ചേച്ചി പോയതെന്ന് അയല്‍വാസിയായ കൊച്ചുപുരയ്ക്കല്‍പ്പറമ്പില്‍ ജോസിന്റെ ഭാര്യ ബെറ്റി പറയുന്നത് വിതുമ്പികൊണ്ടാണ്. മുന്‍പും ഇതേ പോലെ യാത്ര പോയിട്ടും ആദ്യമായിട്ടാണ് അച്ചാമ്മച്ചേച്ചി ഇങ്ങനെ പറഞ്ഞിട്ട് പോകുന്നതെന്നും ബെറ്റി പറഞ്ഞു. അച്ചാമ്മയുടെ സഹോദരന്‍ മരിച്ചിട്ട് ഒരു മാസം പോലും തികഞ്ഞിരുന്നില്ല. അതിന്റെ വിഷമമം വിട്ട് മാറിയിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

കട്ടപ്പന തോപ്രാംകുടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ ഇടവകാംഗങ്ങളായ കൊച്ചുപറമ്പില്‍ അച്ചാമ്മ, ഷാജു, ജയിന്‍, ഇവാന്‍, മണ്ണാറക്കയം സ്വദേശി ടിജോ എന്നിവരുടെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുശോചിച്ചു. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലെ ആത്മീയ, ഭൗതിക കാര്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഇവരുടെ വേര്‍പാട് ഇടവകയ്ക്കും രൂപതയ്ക്കും ഏറെ വേദനാജനകമാണെന്നും ഇവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഉള്ളില്‍ സങ്കട കടല്‍ അലയടിക്കുമ്പോളും നിസംഗതനായി നില്‍ക്കുകയാണ് കൊച്ചുപറമ്പില്‍ മാത്യു എന്ന കുടുംബനാഥന്‍ .ചിരിച്ചു കൈവീശി യാത്രപറഞ്ഞ പ്രിയപ്പെട്ടവര്‍ ഇനി വരില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇദ്ദേഹത്തിനായിട്ടില്ല.ഭാര്യയും രണ്ട് മക്കളും ഒന്നരവയസു മാത്രം പ്രായമുള്ള ചെറുമകനെയുമാണ് വിധി മാത്യുവില്‍ നിന്നും കരുണയില്ലാതെ തട്ടിയെടുത്തത്. ivan-new

കാഞ്ഞിരപ്പള്ളി സ്വദേശികളായ അഞ്ചു പേര്‍ അപകടത്തില്‍ മരണമടഞ്ഞു എന്ന വാര്‍ത്ത വരുമ്പോള്‍ റേഷന്‍കടയിലായിരുന്നു മാത്യു.സ്ഥാപനം തുറക്കേണ്ടതിനാലാണ് ഭാര്യയുടെയും മക്കളുടെയും കൂടെയുള്ള യാത്ര മാത്യു ഒഴിവാക്കിയത്.കാഞ്ഞിരപ്പള്ളി സ്വദേശികളുടെ അപകട വാര്‍ത്തയറിഞ്ഞ് ആരെന്നറിയാന്‍ ആദ്യം പരക്കം പാഞ്ഞ നാട്ടുകാര്‍ പിന്നീട് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള റേഷന്‍കടക്ക് മുന്‍പില്‍ തടിച്ചു കൂടിയപ്പോളും കടയില്‍ സാധനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മാത്യു.

വിവരം പറയാതെ നാട്ടുകാര്‍ വിഷമിക്കവെ പൊലീസും സുഹൃത്തുക്കളുമെത്തിയാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയത്.ജീവിത യാത്രയില്‍ എന്നും ഒപ്പമുണ്ടായിരുന്ന ഭാര്യയും,സ്‌നേഹ നിധികളായ മക്കളും യാത്രപോകുന്നതിന് മുന്‍പും മുത്തച്ഛനെ മുത്തങ്ങളാല്‍ പൊതിഞ്ഞ ഇവാനും ഇനിയില്ലെന്നത് തിരിച്ചറിയുമ്പോളും തളരാതെ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ് മാത്തുക്കുട്ടി എന്ന കൊച്ചുപറമ്പില്‍ വീട്ടിലെ കാരണവര്‍.അച്ചാമ്മയുടെ മകന്‍ ബിജു(43) ,ഷാജുവിന്റെ ഭാര്യ റിന്‍സി(36) ഷാജുവിന്റെ മക്കളായ ക്രിസ്റ്റോ(10) കെവിന്‍(എട്ട്), കെല്‍വിന്‍ (മൂന്ന്),

തോപ്രാംകുടിയില്‍ വാഹനാപകടത്തില്‍ മരിച്ച കൊച്ചുപറമ്പില്‍ കുടുംബാംഗങ്ങളുടെ സംസ്‌ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ നടത്തും.siva-2