ബോളിവുഡിലെ താരങ്ങള്‍ക്കിടയില്‍ സര്‍വസാധാരണമാണ് പ്രണയ വും ബ്രേക്അപ്പുമെല്ലാം. പാര്‍ട്ടികള്‍ക്കും അവാര്‍ഡ് നിശകള്‍ക്കുമൊ ക്കെ കൈകോര്‍ത്തു പിടിച്ചു പോയാലും പരസ്യമായി അതംഗീകരി ക്കാന്‍ ബുദ്ധിമുട്ടുമാണ് അവര്‍ക്ക്. മാധ്യമങ്ങള്‍ തങ്ങളെ പിന്തുടരുന്നു വെന്നു കരുതി പ്രണയത്തെ ഒളിച്ചു വെക്കാനും അവര്‍ തയ്യാറല്ല.

യങ്സ്റ്റാര്‍ രണ്‍വീര്‍ സിങ്ങും ബോളിവുഡ് ബ്യൂട്ടി ദീപിക പദുക്കോണും തമ്മിലുള്ള പ്രണയവും പരസ്യമായ രഹസ്യമാണ്. ഇപ്പോഴിതാ തനി ക്കു ദീപികയെ മിസ് ചെയ്യുന്നുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരിക്കു കയുമാണ് രണ്‍വീര്‍ സിങ്.

പ്രണയിക്കുന്നവര്‍ക്ക് തീരെ സഹിക്കാന്‍ വയ്യാത്ത കാര്യമാണ് അകന്നു നില്‍ക്കുന്നത്. ഒന്നിച്ചിരിക്കാനും സന്തോഷങ്ങള്‍ പങ്കുവെക്കാനും കഴി യാതെ തന്റെ പ്രണയിനിയെ മിസ് ചെയ്യുകയാണിപ്പോള്‍ രണ്‍വീറിന്.

ദീപികയും രണ്‍വീറും ഒരേ നഗരത്തില്‍ അല്ലാത്തതുകൊണ്ട് ഇരുവ ര്‍ക്കും ഇപ്പോള്‍ പരസ്പരം കാണാന്‍ കഴിയുന്നില്ലത്രേ. മിസ് ചെയ്യല്‍ അങ്ങേയറ്റമായപ്പോള്‍ രണ്‍വീര്‍ ഒരു കാര്യം ചെയ്തു. ദീപികയുടെ പടമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മിസ് ചെയ്യുന്നു എന്നു കുറിച്ചു.

ചാംപ്യന്‍സ് ലീഗ് ഹാഷ്ടാഗോടുകൂടി ട്രോഫി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ദീപിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ ചിത്രം തന്നെയാണ് മിസ് യൂ എന്നു പറഞ്ഞ് രണ്‍ബീറും പങ്കുവച്ചത്. പ്രണയ ത്തിലായിരിക്കുമ്പോള്‍ നമുക്കൊരിക്കലും വികാരങ്ങളെ അടക്കിവെ ക്കാനാവില്ലെന്നു പറയുന്നതു സത്യമാണെന്നു തെളിയിക്കുകയാണ് രണ്‍വീര്‍ സിങ്. എന്തായാലും ഇതുകൂടിയായതോടെ എന്നാകും ഇനി ഇവരുടെ കല്ല്യാണം എന്നു കാത്തിരിക്കുകയാണ് ആരാധകര്‍.