മുണ്ടക്കയം: പരീക്ഷയ്ക്കിടെ അപകടം ഉണ്ടായെങ്കിലും ഈ മിടുക്കനെ തോല്‍പ്പിക്കാ നായില്ല. ആംബുലന്‍സില്‍ ഇരുന്നും കിടന്നും വന്ന് പരീക്ഷ എഴുതിയ ചെളിക്കുഴി പമ്പുങ്കല്‍ ഇബ്രാഹിമിന്റെ മകന്‍ റുഹൈസ് ഒന്പത് എ പ്ലസും  ഒരു വിഷയത്തിന് എയും വാങ്ങിയാണ് ഉപരി പഠനത്തിന് അര്‍ഹനായത്.

ബയോളജി, കെമിസ്ടി, സോഷ്യല്‍ സ്റ്റഡീസ് എന്നീ പരീക്ഷകള്‍ എഴുതിയശേഷം കണ ക്കു പരീക്ഷയുടെ തലേന്നാണ്  ചെളിക്കുഴില്‍ വച്ച് സൈക്കിളിന്റെ ബ്രേക്ക്  നഷ്ട പ്പെട്ട്  അപകടം ഉണ്ടായത്. അപകടത്തില്‍  മൂക്കിനും കണ്ണിനും കൈക്കും പരിക്ക് പറ്റി. ആശുപത്രിയിലെ ചികിത്സയ്ക്കിടെ  ഡോക്ടറിനോട് നിര്‍ബന്ധിച്ച് അനുമതി വാങ്ങിയാണ് റുഹൈസ് കണക്കു പരീക്ഷ എഴുതാന്‍ സ്‌കൂളിലെത്തിയത്.ruhas copyആംബുലന്‍സ് സ്‌കൂള്‍ മുറ്റത്ത് എത്തിയപ്പോള്‍ അധ്യാപകരുടെ കൈകളില്‍ താങ്ങി യാണ്  പരീക്ഷാഹാളിലെത്തിയത്. ഒരു കണ്ണും ഒരു കൈയുമായി വേദന സഹിച്ചാണ് പരീക്ഷയെഴുതിയത്. ഒന്പതു വിഷങ്ങള്‍ക്കും എപ്ലസ് ലഭിച്ചപ്പോള്‍ കണക്കു പരീക്ഷ യ്ക്കുമാത്രമാണ് എ ഗ്രേഡ് ലഭിച്ചത്.   മികച്ച വിജയം കരസ്ഥമാക്കി റുഹൈസ് ഇപ്പോ ള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും താരമായിരിക്കുകയാണ്.