നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്, ഇരയെ അധിഷേപിക്കുന്ന തരത്തിൽ സം സാരിച്ച പി.സി.ജോർജ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പീഡനമെന്നത് ജോർജിനൊരു തമാശാണോ എന്ന് ഭാഗ്യലക്ഷി ചോദി ച്ചു.

ആക്രമണത്തിനിരയായ പെൺകുട്ടി ഒരു നടിയായതുകൊണ്ടാണോ താങ്കൾക്ക് ഈ നിലപാടെന്നു ചോദിച്ച അവർ, ജോർജിന്‍റെ മക്കൾക്കാണ് ഈ അവസ്ഥ വരുന്നതെ ങ്കിലും ഇങ്ങനെ തന്നെ പറയുമോ എന്നും ആരാഞ്ഞു.
ജോർജിന്‍റെ പ്രസ്താവന ക്രൂരമായിപ്പോയെന്നും തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏല വും പണംവും മാത്രം കണ്ട് വളർന്നയാൾക്ക് പെണ്ണിന്‍റെ മാനമെന്തെന്നോ അപമാനമെ ന്തെന്നോ മനസിലാവില്ലെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലാ ണ് അവർ രൂക്ഷവിമർശനം രേഖപ്പെടുത്തിയത്.നടിയും ഞങ്ങളുടെ മകളാണെന്നാണ് പറഞ്ഞ അമ്മ ഭാരവാഹികൾ സ്വന്തം മകളെ അപമാനിച്ച വ്യക്തിക്കെതിരെ എന്തെങ്കിലും ചെയ്യുമോ? എന്നു ചോദിച്ചാണ് ഭാഗ്യ ലക്ഷ്മി തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.