എരുമേലി : സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന 72കാരിയായ ദേവകിക്ക് ഇനി തെരു വിൽ ഭിക്ഷ യാചിച്ചും അമ്പലപ്പന്തലിൽ അന്തിയുറങ്ങിയും ശിഷ്ടജീവിതം കഴിയേ ണ്ടതില്ല. മാധ്യമ വാർത്തകൾ മനുഷ്യാവകാശ പ്രവർത്തകൻ മുഖേനെ കോടതി അ റിഞ്ഞതോടെ ദേവകിക്ക് അഭയമൊരുങ്ങുകയായിരുന്നു. കാഞ്ഞിരപ്പളളി ഒന്നാം ക്ലാ സ് ജുഡീഷ്യൽ മജിസ്ത്രേട്ട് റോഷൻ തോമസിൻറ്റെ നിർദേശപ്രകാരം ഇന്നലെ പോലി സെത്തി ദേവകിയെ തിരുവഞ്ചൂരിലുളള സർക്കാർ അഗതിമന്ദിരത്തിൽ പ്രവേശിപ്പി ച്ചു.
കനകപ്പലം രാജീവ് ഗാന്ധി കോളനിയിൽ തോപ്പിൽ ദേവകിയാണ് എരുമേലിയിലെ തെരുവിലൂടെ ഭിക്ഷ യാചിച്ചും വലിയമ്പലത്തിലെ നടപ്പന്തലിൽ അന്തിയുറങ്ങിയും കഴിഞ്ഞിരുന്നത്. പലപ്പോഴായി മൂന്ന് ഭർത്താക്കൻമാരുണ്ടായിരുന്ന ദേവകി ഇവർ വിട്ടുപിരിഞ്ഞതോടെ മക്കൾക്കൊപ്പമായിരുന്നു താമസം. ആകെയുളള മൂന്ന് സെൻറ്റ് സ്ഥലവും വീടും ദേവകിയുടെ പേരിലായിരുന്നു. ഇത് മക്കൾക്ക് നൽകാൻ കൂട്ടാക്കാ തിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ദേവകി പറയുന്നു.
എന്നാൽ നിരന്തരം വഴക്കുണ്ടാക്കുന്ന പ്രകൃതമാണ് അമ്മയുടേതെന്ന് മക്കളും പറയു ന്നു. കലഹങ്ങൾ മൂലം നിരവധി തവണ ദേവകി വീട് വിട്ടിറങ്ങി തെരുവിലായി. പല പ്പോഴും നാട്ടുകാരും പോലിസും അനുരജ്ഞനം നടത്തി ദേവകിയെ വീട്ടിലാക്കിയെങ്കി ലും ഫലമുണ്ടായില്ല.  കഴിഞ്ഞയിടെ മണിമല സിഐ റ്റി ഡി സുനിൽകുമാർ ഭക്ഷണ വും വസ്ത്രങ്ങളും നൽകി പോലിസ് ജീപ്പിൽ കയറ്റി ദേവകിയെ വീട്ടിലെത്തിച്ചെങ്കി ലും അടുത്ത ദിവസം മുതൽ വീണ്ടും തെരുവിലായി താമസം.
തുടർന്നാണ് തെരുവിലലയുന്ന ദേവകിയെപ്പറ്റി വാർത്തകൾ നിറഞ്ഞത്. മനുഷ്യാവ കാശ പ്രവർത്തകൻ എച്ച് അബ്ദുൽ അസീസ് വാർത്തകൾ കാഞ്ഞിരപ്പളളി കോടതി മജിസ്ത്രേട്ട് റോഷൻ തോമസിൻറ്റെ ശ്രദ്ധയിൽ പെടുത്തിയതോടെ അദാലത്ത് സെക്ക ട്ടറി സലീന സെയ്ത് ദേവകിയെ കണ്ട് മൊഴിയെടുത്ത് കോടതിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് ദേവകിയെ അഗതി മന്ദിരത്തിലാക്കാനും പോലിസ് സംരക്ഷണത്തിനും നിർദേശിച്ച് കോടതി ഉത്തരവിട്ടത്.
ഇതേ തുടർന്ന് ഇന്നലെ എരുമേലി എസ്ഐ മനോജ്, അഡീഷണൽ എസ്ഐ വിദ്യാധ രൻ, വനിതാ സിവിൽ പോലിസ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ ദേവകിയെ തിരുവഞ്ചൂരിലെ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചത്.  സ്വത്തൊന്നും മക്കൾക്ക് നൽ കില്ലെന്ന ഉറച്ച പിടിവാശി ഉപേക്ഷിക്കാതെയാണ് ദേവകി പോലിസിനൊപ്പം യാത്ര യായത്.