കണമല : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കണമല ഇറക്കത്തിൻറ്റെ ബദൽ പാതയായ എരുത്വാപ്പുഴ – കീരിത്തോട് റോഡ് തകർച്ചയുടെ വക്കിൽ. ഇനിയും കാല വർഷത്തെ അതിജീവിക്കാൻ കഴിയാത്ത നിലയിലായിരിക്കുകയാണ് പാതയെന്ന് നാട്ടു കാർ പറയുന്നു. പാത തീരുന്ന രണ്ട് കിലോ മീറ്റർ ദൂരവും കുത്തിറക്കമായതിനാൽ കുത്തിയൊലിച്ചെത്തിയ മലവെളളപ്പാച്ചിലിൽ കല്ലും ചെളിയും മണ്ണും റോഡിലടിയു കയായിരുന്നു. ഉയർന്ന മൺതിട്ടകൾ റോഡിലേക്ക് ഇടിഞ്ഞുവീണ്കിടക്കുകയാണ്.
കലുങ്കുകളും വശങ്ങളിൽ ഓടകളും നിർമിക്കാതിരുന്നതാണ് വിനയായത്. ശബരിമല സീസണിൽ കണമല ഇറക്കത്തിലെ അപകടങ്ങൾ ഒഴിവാക്കാനായാണ് ആറര കോടി രൂപ ചെലവിട്ട് ബദൽ പാത നിർമിച്ചത്. എന്നാൽ അശാസ്ത്രീയമായി നിർമിച്ചത് മൂ ലം സീസണിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇത്തവണ പാതയിലൂടെ തീർ ത്ഥാടക വാഹനങ്ങളെ കടത്തിവിടാനായി സുരക്ഷാ ജോലികൾ ചെയ്തെന്നാണ് മരാമ ത്തിൻറ്റെ അവകാശവാദം. ഇത് പോലിസും നാട്ടുകാരും അവഗണിച്ചിരിക്കുകയാണ്. പാത ഇപ്പോഴും അതീവ അപകടകരമാണെന്ന പോലിസിൻറ്റെ വാദത്തിന് പിന്നാലെ യാണ് കനത്ത മഴയിൽ റോഡ് തകർച്ചയിലായിരിക്കുന്നത്.
കീരിത്തോട് മലമുകളിൽ നിന്നെത്തുന്ന ഉറവ വെളളം മുഴുവനും റോഡിലേക്കാണെ ത്തുന്നത്. ഓടകളും രണ്ട് കലുങ്കുകളും നിർമിച്ചില്ലെങ്കിൽ റോഡ് പൂർണമായി തകരു മെന്ന് പൊതുമരാമത്തധികൃതർ പറഞ്ഞു. വെളളം ഒഴുകിപ്പോകുന്ന സൈഡിൽ ഇടി ഞ്ഞുവീണ മണ്ണ് നീക്കിയിട്ടില്ല. ഇത് മൂലം റോഡിൻറ്റെ മറുവശത്തേക്കാണ് വെളളപ്പാ ച്ചിൽ. ഈ വശത്താണ് കൊക്കയുളളത്. ഈ ഭാഗത്തെ 50 മുതൽ നൂറ് മീറ്റർ വരെ ഉയരമുളള സംരക്ഷണഭിത്തിയിലേക്കാണ് മറുവശത്തുനിന്നും വെളളമൊഴുകിയെത്തു ന്നത്.