എരുമേലി : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് എരുമേലിയിലെ സൗ കര്യങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ബി എസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ഏഴിന് യോഗം. രാവിലെ പത്തിന് എരുമേലി വലിയമ്പല ദേവസ്വം ഹാളിലാണ് യോ ഗം ചേരുക. എംപി, എംഎല്‍എ, ജില്ലാ പോലിസ് മേധാവി, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടു ക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാലിന്യ സംസ്‌കരണ സംവിധാ നം എരുമേലി പഞ്ചായത്തിനില്ല.
ഇത് സംബന്ധിച്ച് കളക്ടറുടെ നിര്‍ദേശപ്രകാലം കോട്ടയം ആര്‍ഡിഒ രാംകുമാര്‍ കഴി ഞ്ഞ ദിവസം എരുമേലിയിലെത്ഥി സംസ്‌കരണ കേന്ദ്രങ്ങളുടെ സ്ഥിഥി വിലയിരുത്തി യിരുന്നു. മാലിന്യ സംസ്‌കരണം നിലച്ചതും തീര്‍ത്ഥാടന കാലത്ത് പേട്ടക്കവലയിലെ ഗ താഗത കുരുക്കിന് ഇതു വരെയും ബദല്‍ പരിഹാരം സാധ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലാ ത്തതുമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പേട്ടക്കവലയില്‍ ക്ഷേത്രത്തിലേക്കും നൈനാര്‍ ജുംഅ മസ്ജിദിലേക്കും റോഡ് മുറിച്ചുകടന്നുവേണം തീര്‍ത്ഥാടകരെത്താന്‍. ഇവിടെ തിക്കും തിരക്കും ഗതാഗതസ്തംഭനവും ഒഴിവാക്കാന്‍ താല്‍ക്കാലിക മേല്‍ പ്പാലമെങ്കിലും നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്.
ചില സംഘടനകള്‍ എതിര്‍പ്പ് ഉന്നയിക്കുന്നതാണ് തടസം. ഇത് ചര്‍ച്ചയിലൂടെ പരിഹ രിക്കാനാകുമെന്ന് നിര്‍ദേശമുണ്ട്. മേല്‍പ്പാലം സാധ്യമായാല്‍ തീര്‍ത്ഥാടന കാലത്തെ മ ണിക്കൂറുകളും കിലോമീറ്ററുകളും നീളുന്ന ഗതാഗത സ്തംഭനത്തിന് ശാശ്വത പരിഹാ രമാകും. മാലിന്യ നിര്‍മാര്‍ജനത്തിന് തകര്‍ന്നുവീണ കൊടിത്തോട്ടം റോഡിലെ പ്ലാ ന്റ്റും സംസ്‌കരണ മാര്‍ഗം ആവിഷ്‌കരിച്ചിട്ടില്ലാത്ത കമുകിന്‍കുഴിയിലെ യൂണിറ്റു മാണ് നിലവിലുളളത്. രണ്ട് കേന്ദ്രങ്ങളും കളക്ടര്‍ സന്ദര്‍ശിക്കുമെന്നറിയിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണം തീര്‍ത്ഥാടനകാലത്ത് പ്രതിസന്ധിയായി മാറാതിരിക്കാനുളള പരിഹാരമാര്‍ഗം യോഗത്തില്‍ചര്‍ച്ച ചെയ്യും. ഉടനെ ചെയ്യാന്‍ കഴിയുന്ന സംസ്‌കര ണമാര്‍ഗമാണ് പരിഹാരമായി പരിഗണിക്കുക. മാലിന്യങ്ങള്‍ വര്‍ധിക്കാതിരിക്കാന്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ ചര്‍ച്ചയാകും. പാര്‍ക്കിംഗ് ഗ്രൗണ്ടുടമകള്‍, നാളികേരമുടയ്ക്ക ല്‍ വഴിപാട് കരാറെടുക്കുന്നവര്‍, വ്യാപാര സ്ഥാപന ഉടമകള്‍ തുടങ്ങിയവര്‍ സ്വന്ത മായി മാലിന്യ നിര്‍മാര്‍ജനം നടത്തണമെന്ന നിര്‍ദേശം പരിഗണനയിലുണ്ട്.
53 കോടി രൂപ ചെലവിട്ട് നിര്‍മാണം അന്തിമ ഘട്ടത്തിലായ കുടിവെളള വിതരണ പ ദ്ധതിയിലൂടെ തീര്‍ത്ഥാടന കാലത്ത് എരുമേലി ടൗണില്‍ വെളളം നല്‍കുമെന്നാണ് ജല വിതരണ അഥോറിറ്റി ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇത് നടപ്പിലാകണമെങ്കില്‍ പമ്പ് ഹൗസിന് വൈദ്യുതി നല്‍കുന്നതിനുളള 33 കെ വി സബ്‌സ്റ്റേഷന്റ്റെ നിര്‍മാണം പെരു ന്തേനരുവിയില്‍ പൂര്‍ത്തിയാകണം. ഇത് സംബന്ധിച്ച് കെഎസ്ഇബി യുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാകും. കനകപ്പലം സബ്‌സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തതിനാല്‍ എരുമേലിയില്‍ വോള്‍ട്ടേജ് വ്യതിയാനവും വൈദ്യുതി തടസവും ഇത്തവണ പ്രശ് നമാകില്ല. ആരോഗ്യ വകുപ്പിന്റ്റെ സേവനങ്ങള്‍ വിപുലമാക്കാന്‍ നടപടികളായി ട്ടുണ്ട്. ആശുപത്രിയില്‍ പ്രവര്‍ത്തനം നിലച്ച സ്ഥിരം ഇന്റ്റന്‍സീവ് കെയര്‍ യൂണിറ്റ് ഇത്തവണ തീര്‍ത്ഥാടനകാലത്തോടെ സ്ഥിരമായി പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
വനത്തിലൂടെയുളള പരമ്പരാഗത പാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ ഇത്തവണയു മുണ്ടാകും. പാമ്പിന്‍ വിഷബാധയെ തടയാനുളള മരുന്നുകളും എക്‌സറേ യൂണിറ്റും എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കും. ആംബുലന്‍സുകളുടെ എണ്ണം വര്‍ ധിപ്പിക്കാനും നടപടികളായിട്ടുണ്ട്. റോഡുകളില്‍ ഇത്തവണ അറ്റകുറ്റപ്പണികള്‍ മാത്ര മാണ് നടത്തുക. പണികള്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. കണമല-പമ്പ റോഡിലെ അപകട കരമായ അട്ടിവളവും ഇറക്കവും ഒഴിവാക്കി സഞ്ചരിക്കാന്‍ ആറ് കോടി ചെലവിട്ടു നിര്‍മിച്ച സമാന്തര പാത അതിലേറെ അപകടസാധ്യത നിറഞ്ഞതായതിനാല്‍ ഇത്തവ ണയും ഇതുവഴി ഗതാഗതം അനുവദിക്കരുതെന്ന് പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.