കഴിഞ്ഞ ദിവസം എ.എസ്.ഐ.യുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും ഫോണും കവര്‍ന്നു. മുണ്ടക്കയം വരിയ്ക്കാനിയില്‍ താമസിക്കുന്ന എ.എസ്.ഐ.യുടെ വീട്ടില്‍ നിന്നാണ് രണ്ട് പവന്റെ സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നത്. വരിയ്ക്കാനി എസ്.എന്‍.സ്‌കൂളിന് സമീപം താമിസിക്കുന്ന എരുമേലി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മുരളിയുടെ വീട്ടിലാണ് മോഷണം നടന്നത്.

രാത്രിയില്‍ അടുക്കള വാതിലിന്റെ കുറ്റി ഇളക്കി അകത്ത് കയറിയ മോഷ്ടാവ് മുരളിയുടെ മകന്റെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കള്ളനെ പിന്‍തുടരാന്‍ ശ്രമിച്ചെങ്കിലും കള്ളന്‍ ഓടി രക്ഷപ്പെട്ടു.

വരിക്കാനി ഷാപ്പിന് സമീപം മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നതായും സംഭവം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം കോട്ടയത്തും വന്‍ കവര്‍ച്ച നടന്നിരുന്നു. ഇതെ തുടര്‍ന്ന് പോലീസ് വന്‍ സുരാക്ഷാ നിര്‍ദേശങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മോഷ്ടാക്കള്‍ പോലീസിനെ പോലും വിടാത്ത് സാഹചര്യത്തില്‍ സാധരണക്കാരന് എന്ത് സംരക്ഷണമാണുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്.