കാഞ്ഞിരപ്പള്ളി: താരമായി കള്ളന്‍ നാട്ടില്‍ വിലസുന്നു. ഉറക്കമൊഴിഞ്ഞ് കള്ളന് പിറ കെ നാട്ടുകാരും പോലീസും. ടൗണിന് സമീപ പ്രദേശങ്ങളായ മേലാട്ടുതകിടി, കല്ലുങ്കല്‍ കോളനി, നാച്ചിപറമ്പ്, മേഖലയിലാണ് മോഷ്ടാവ് രാത്രിസമയങ്ങളില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കള്ളനെപിടിക്കാന്‍ പോലീസ് നാട്ടുകാരും ഒരാഴ്ച്ചയായി പരി ശ്രമിക്കുകയാണ്. രാത്രിയില്‍ ബൈക്കുകളില്‍ യുവാക്കള്‍ ചേര്‍ന്ന് കള്ളനെ തിരഞ്ഞിറു ങ്ങുന്നത് പതിവായിരിക്കുകയാണ്.
എന്നാല്‍ നാട്ടുകാരെയും പോലീസിനെയും വെട്ടിച്ച് കള്ളന്‍ രക്ഷപെടുകയാണ് ചെയ്യു ന്നത്. കഴിഞ്ഞ ദിവസം കള്ളന് പിറകെയോടിയ കാഞ്ഞിരപ്പള്ളി എസ്.ഐ എ. എസ് അന്‍സലിന് തോടിന് കുറുകെ സ്ഥാപിച്ചിരുന്ന തടിപ്പാലത്തില്‍ വീണ് കാലിന് പരിക്കേ റ്റിരുന്നു. ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ മോഷ്ടാവിന്റെതെന്ന് കരുതുന്ന ഫോ ട്ടോയും വ്യാപകമായി പ്രചരിക്കുന്നണ്ട്. പിറവം സ്വദേശിയായ ശ്യാം തങ്കച്ചന്‍ എന്ന യാളെ സംശയിക്കുന്നതായി പോലീസ് പറയുന്നു.ഇയാളുടെ പേരില്‍ പാലാ സ്റ്റേഷനില്‍ ഏഴ് മോഷണകേസുകളുണ്ടെന്നും പോലീസ അ റിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞിരപ്പള്ളിയിലെ മത്സ്യഫെഡില്‍ നിന്നും 40000 രൂ പ മോഷ്ടിച്ചതും ഇയാളാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
ഇയാല്‍ മുമ്പ് ഒന്നാം മൈലിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ജോലി നോക്കിയിരുന്നു. മരം കയറ്റ തൊഴിലാളിയായ ഇയാള്‍ പരിസര പ്രദേശങ്ങളില്‍ തൊങ്ങ് കയറിയും ജോലി ചെയ്തിരുന്നു. ഇതിനാല്‍ മോഷ്ടാവിന് പ്രദേശത്തെക്കുറിച്ച് വ്യക്തായി അറിയുകയും ചെയ്യാം.പാതിരാത്രി ഒറ്റപ്പെട്ട വീടുകളിലാണ് കൂടുതലും മോഷണ ശ്രമങ്ങള്‍, സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ എത്തി വാതിലില്‍ മുട്ടിവിളിച്ച ശേഷം തുറക്കാന്‍ ഭീഷണിപ്പെടുത്തുക ,രാത്രിയില്‍ വീടുകളുടെ വാതിലുകള്‍ കുത്തി പൊളിക്കാന്‍ ശ്രമിക്കുക.തുടങ്ങി മോഷണ ശ്രമങ്ങള്‍ ദിവസേന നടക്കുന്നതായി നാട്ടു കാര്‍ പറയുന്നു.
ഒറ്റയ്ക്ക് എത്തുന്ന ഇയാളെ നേരില്‍ കണ്ടവരുമുണ്ട്. വീട്ടുകാര്‍ ബഹളം വയ്ക്കുമ്പോ ഴേക്കും ഓടി മറയും. നാട്ടുകാരും പൊലീസും പല രാത്രികള്‍ പണിപ്പെട്ടിട്ടും കള്ളനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നാച്ചിപറമ്പിന് സമീപത്ത് റബ്ബര്‍ തോട്ടത്തില്‍ ഒറ്റയ്ക്കുള്ള വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നവര്‍ നാട്ടില്‍ പോയ ദിവസങ്ങളില്‍ ആളൊഴിഞ്ഞ ഇവിടെ ഇയാള്‍ പകല്‍ താമസിച്ചിരുന്നതായും നാട്ടുകാര്‍ സംശയിക്കുന്നു. പല വീടുക ളുടെയും മുറ്റത്ത് ഉണക്കാനിട്ടിരുന്ന തുണികളും നഷ്ടപ്പെട്ടിട്ടുണ്ട്. മേലാട്ടുതകിടിയില്‍ സ്ത്രീയും കുട്ടിയും തനിച്ച താമസിച്ചിരുന്ന വീടിന്റെ വാതിലില്‍ മുട്ടി വിളിച്ച് കതകു തുറക്കാന്‍ ഭീഷണിപ്പെടുത്തി.
വീട്ടുകാര്‍ ബഹളം വച്ച് അയല്‍ക്കാര്‍ ഉണര്‍ന്നതോടെ ഓടി മറഞ്ഞു. സമീപങ്ങളില്‍ ആളൊഴിഞ്ഞ റബ്ബര്‍ത്തോട്ടങ്ങളും പുരയിടങ്ങളും ഉള്ളതിനാല്‍ ഓടി മറയാന്‍ എളുപ്പമാണ്. പൊലീസും നാട്ടുകാരും ദിവസങ്ങളായി ഉറക്കമിളച്ച് കാത്തിരുന്നിട്ടും മോഷ്ടാവിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മേഖലയിലെ യുവാക്കള്‍ സംഘം ചേര്‍ന്ന് രാത്രി സമയത്ത് നിരീക്ഷണവും തിരച്ചിലും നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള മോഷണ സംഘങ്ങള്‍ തിരക്കുള്ള സ്ഥലങ്ങളില്‍ ഉള്ളതായി പോലീസ് പറയുന്നു. രാത്രികാല പെട്രോളിങും ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.