എരുമേലി : വാഹനാപകടത്തിൽ ഇരുകാലുകളും തളർന്ന് നിശ്ചലമായപ്പോൾ മുക്കൂട്ടു തറ പുരയിടത്തിൽ ബിജു വർഗീസ് വിധിയെ ശപിച്ച് ജീവച്ഛവമായി കിടന്നില്ല. സ്വന്തം കാറിൻറ്റെ ഗിയറും ക്ലച്ചും ബ്രേക്കും ആക്സിലേറ്ററും കൈകളിലാക്കി കാറോടിച്ച് രാജ്യം ചുറ്റിയെത്തിയപ്പോൾ രാഷ്ട്രപതിയുടേത് ഉൾപ്പടെ നിരവധി ദേശീയ ബഹുമതികൾ നിരനിരയായി ബിജുവിനെ തേടിയെത്തി.
വീട്ടിൽ വീൽചെയറിലിരുന്ന് പറമ്പാകെ പന്തലിട്ട് പച്ചക്കറി കൃഷി നടത്തിയപ്പോൾ സംസ്ഥാന കൃഷി വകുപ്പ് അത് ഏറ്റെടുത്ത് കർഷക പ്രതീക്ഷാ അവാർഡ് നൽകി ആദരിച്ചിരിക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസം തൃശൂരിൽ  സംസ്ഥാന കൃഷി വകുപ്പ് നടത്തിയ അവാർഡ് ദാന ചടങ്ങിൽ കൃഷിമന്ത്രി വി എസ് സുനിൽ കുമാറാണ് ബിജുവിന് കർഷക പ്രതീക്ഷാ അവാർഡ് നൽകിയത്. നടക്കാനാവാത്ത ബിജു പച്ച ക്കറി കൃഷി ചെയ്തെന്ന് മാത്രമല്ല ജൈവ പച്ചക്കറി കൃഷിയുടെ പ്രചാരകനായി മാറിയിരുന്നു.
കാർ ഓടിക്കാൻ ബിജു നടത്തിയ സാങ്കേതിക മാറ്റത്തിന് രാഷ്ട്രപതി എ പി ജെ അബ്ദുൽകലാം ദേശീയ ബഹുമതി നൽകി.  ഒപ്പം കേന്ദ്ര സർക്കാർ പുരസ്കാരം നൽകി ആദരിച്ചു. ബിജുവിൻറ്റെ കണ്ടുപിടുത്തം വികലാംഗർക്ക് സ്വന്തമായി വാഹനമോടിക്കാൻ സഹായകമായി.
രാജ്യത്തെ നൂറുകണക്കിന് അംഗ വിഹീനർക്ക് വാഹനമോടിക്കാൻ ബിജു വീട്ടിലെ വർക് ഷോപ്പിലിരുന്ന് പണികൾ ചെയ്തുകൊടുക്കുന്നതിനിടെയായിരുന്നു പച്ചക്കറി കൃഷിയും. വാഹനങ്ങളിൽ സാങ്കേതിക മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് ബിജുവിന് അനുമതിയും നൽകിയിരുന്നു. സംസ്ഥാന സർക്കാരും തുടർന്ന് ബിജുവിന് അവാർഡ് നൽകി. സ്വന്തം യാത്രക്ക് വേണ്ടി വാഹനത്തിൽ വരുത്തിയ മാറ്റം വികലാം ഗർക്കെല്ലാം പകരാൻ ബിജു ശ്രമിച്ചതും വീട്ടിലെ ജൈവകൃഷിയും രാജ്യത്തെ ഏറ്റവും പോസിറ്റീവ് എനർജി സമൂഹത്തിന് നൽകുന്ന വ്യക്തികളിലൊന്നായി മാറ്റിയാണ് നിരവധി അവാർഡുകൾ പിന്നീട് ലഭിച്ചത്.
സിഎൻഎൻ ഐബിഎൻ ചാനൽ ഇൻഡ്യയീലെ ബി പോസിറ്റീവ് വ്യക്തികളിലൊരാ ളായി ബിജുവിനെ തെരഞ്ഞെടുത്തു. സ്കൂളുകളിലും കോളേജുകളിലുമൊക്കെ ബിജു ക്ഷണിതാവും വിശിഷ്ടാതിഥിയുമായൊക്കെ മാറി തൻറ്റെ അനുഭവങ്ങൾ വിവരിച്ച് സമൂഹത്തിന് ഊർജം പകർന്നു. ഫേസ്ബുക്കിൽ ഫ്രണ്ട്സ് ലിസ്റ്റും മറികടന്ന് നൂറു കണക്കിനായി ഫോളോവേഴ്സും. എല്ലാ നേട്ടങ്ങൾക്കും കാരണമായത്  വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച അപകടമായിരുന്നെന്ന് ബിജു പറയുന്നത് ഒട്ടും വേദനയില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെയാണ്.
അന്ന് ബിജു ഓടിച്ച വാഹനം കൊട്ടാരക്കരക്കടുത്ത് വെച്ച് മറിഞ്ഞ് കാലുകൾ തളർന്ന് അംഗവിഹീനനായിരുന്നില്ലായെങ്കിൽ ഇന്ന് രാജ്യം അറിയപ്പെടുന്ന ബിജുവാകില്ലായി രുന്നു. അപകടം ബിജുവിന് ജീവിതസഖിയെയും സമ്മാനിച്ചിരുന്നു. ആശുപത്രി കിട ക്കയിൽ ബിജുവിനെ പരിചരിച്ച നഴ്സ് ജൂബിയാണ് പ്രണയത്തിലൂടെ ബിജുവിൻറ്റെ ജീവിതപങ്കാളിയായത്.
പച്ചക്കറി കൃഷിയിൽ മണ്ണൊരുക്കാനും വളമിടാനും വെളളമൊഴിക്കാനും വിളവെടു ക്കാനും ജൂബിക്കൊപ്പം സഹായവുമായി മകൻ ജോർജുകുട്ടിയുമുണ്ട്. ആദ്യ കൃഷി യുടെ വിളവെടുത്ത് അയൽവാസികൾക്ക് നാടൻ സദ്യ നൽകിയാണ് ബിജു തൻറ്റെ കൃഷിയിലെ വിജയം ആഘോഷിച്ചത്.mery queens may