കാഞ്ഞിരപ്പളളി: തലച്ചോറില്‍ വിരയുമായി ആറുവയസുകാരന്‍ ബീഹാറി ബാലന്‍ 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍. 18ാം തീയതി വെളളിയാഴ്ച ഉച്ചകഴിഞ്ഞ് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിയ കുട്ടിയെ പരിശോധനക്ക്‌ശേഷം സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് തല ച്ചോറില്‍ വിരയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. 
പൂര്‍ണ്ണവേവെത്താത്ത മാംസാഹാരവും, വൃത്തിയാക്കാത്ത പച്ചക്കറികളും കഴിക്കുന്ന തിലൂടെയാണ് പ്രധാനമായും ഇത്തരം വിരകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. കൃത്യമായി ഇവയെ കണ്ടെത്തുകയും, ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ തളര്‍വാ തം, കാഴ്ചശക്തി നഷ്ടപ്പെടല്‍, അപസ്മാരം എന്നീ രോഗങ്ങളോ, മരണം വരെ സംഭവി ക്കുകയോ ചെയ്യാം. വൈദ്യശാസ്ത്രത്തില്‍ ന്യൂറോസിസ്റ്റിസെര്‍ക്കോസിസ് എന്നറിയപ്പെടു ന്ന ഈ രോഗം ഒഴിവാക്കുവാന്‍ പൂര്‍ണ്ണവേവെത്താത്ത മാംസാഹാരവും, വൃത്തിയാ ക്കാത്ത പച്ചക്കറികളും ഉപേക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയിലെ ശിശുരോഗവിഭാഗത്തില്‍ ചികിത്സയിലുളള കുട്ടി സുഖം പ്രാപിച്ചു വരുന്നതായി ശിശുരോഗവിദഗ്ധരായ ഡോ.മനോജ് മാത്യൂ കല്ലറക്ക ലും, ഡോ.ലിസിയമ്മ ജോസ് കോക്കാട്ടും അറിയിച്ചു. ആനക്കല്ലില്‍ സ്വകാര്യ വ്യക്തിയു ടെ പുരയിടത്തില്‍ ജോലിനോക്കുകയാണ് കുട്ടിയുടെ പിതാവ്.