തമ്പലക്കാട്: മഹാകാളിപാറ ദേവി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും നവീകരണകലാശവും 18 മുതല്‍ 25 വരെ നടക്കും. ഞായറാഴ്ച്ച വൈ കിട്ട് 4ന് സുരോഷ്ഗോപി എം.പി, എന്‍.ജയരാജ് എം.എല്‍.എ എന്നി വരുടെ സാന്നിദ്ധ്യത്തില്‍ പ്രതിഷ്ഠക്രിയകള്ക്കായി ക്ഷേത്രം തന്ത്രി പറ മ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന് ഭട്ടതിരിപ്പാടിനെ ഏല്‍പ്പിക്കും.കടക്കയം കുടുംബയോഗം പണികഴിപ്പിച്ച കടക്കയത്ത് കുട്ടിയമ്മ മെ മ്മോറിയല്‍ അന്നദാനമണ്ഡപത്തിന്റെ ഉദ്ഘാടനവും നടത്തും. 25ന് രാവിലെ 11.50നും 1.10നും ഇടയില്‍ പുനപ്രതിഷ്ഠ നടത്തും. വിശ്വ പ്രകൃതിയുടെ വിരാഢ് രൂപമായ മഹാകാളിപാറ ദേവി ക്ഷേത്രത്തിലെ ദേവസ്വം ഭരണ സമിതി പ്രകൃതി സംരക്ഷണത്തിനും വലിയ പ്രാധാന്യ മാണ് നല്‍കുന്നത്.
ക്ഷേത്രനിര്‍മ്മാണത്തിനായി ആദ്യ മരം മുറിച്ചപ്പോള്‍ സ്കൂള്‍ കുട്ടികള്‍ ക്ക് തേക്കിന് തൈകള്‍ വിതരണ ചെയ്തിരുന്നു. ഭഗവത് ദൂത് എന്ന പദ്ധ തി വഴി നിര്‍ദന കുടുംബങ്ങള്‍ക്ക് രാമായണവും ഭഗവത് ഗീതയും നല് കും. ക്ഷേത്ര പരിസരത്തെ രോഗം, വാര്‍ദ്ധക്യം മൂലം അവശത അനുഭ വിക്കന്നവര്ക്ക് ഒരോ മാസവും ഭക്ഷണവസ്തുക്കള്‍ നല്കുന്ന ദേവപ്ര സാദം പദ്ധതിയും കലാശത്തോട് അനുബന്ധിച്ച് തുടക്കും കുറി ക്കും.
28ന് നടക്കുന്ന നാലാം കലാശദിവസം ആദ്യ വഴിപാടും ക്ഷേത്രചുവരു കളിലെ ചിത്രങ്ങളുടെ അനാഛാദനവും തിരുവതാംകൂര്‍ രാജകുടുംബാ ഗമായ ആദിത്യവര്മ്മരാജ നിര്‍വ്വഹിക്കും. 19 മുതല്‍ 22 വരെ സ്വാമി ശാരാദാനന്ദ സരസ്വതിയുടെ ദേവീമാഹാത്മ്യം പ്രഭാഷണം നടക്കും. 23ന് വൈകിട്ട് ഏഴിന് ആര്.എല്‍.വി ശ്രീകുമാറിന്റെ സംഗീതാര്‍ച്ചനയും നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ രാജു കടക്കയം, പ്രമോദ് എടാട്ട്, കെ.സി മനോജ് എന്നിവര്‍ പങ്കെടുത്തു.