തമിഴ്‌നാട്ടിലെ ഡിണ്ടിഗലിന് സമീപം പെരിയകുളത്ത് വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു. ഇടുക്കി ജില്ലയിലെ തങ്കമണി സ്വദേശികളാണ് മരിച്ചത്. വേളാങ്കണ്ണി തീര്‍ഥാടനത്തിന് ശേഷം മടങ്ങിവരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ടു പേര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

accident tamil copyഷൈന്‍, ബിനു, ബേബി, അജീഷ്, മോന്‍സി, ജസ്റ്റിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്നാണ് തമിഴ്‌നാട് പോലീസ് അറിയിച്ചിരിക്കുന്നത്. അപകടത്തില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച ബേബിയാണ് വാഹനമോടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഇടുക്കി പോലീസുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി തമിഴ്‌നാട് പോലീസ് അറിയിച്ചിട്ടുണ്ട്.