തന്റേടമുള്ള എസ് എഫ് ഐ യുടെ പിള്ളേരുണ്ടേൽ പള്ളിക്കത്തോട് വാ എ ബി വി പി പ്രവർത്തകന്റെ വെല്ലുവിളി. പള്ളിക്കത്തോട് ഐ.ടി ഐ യിൽ എസ് എഫ് ഐ എ ബി വി പി സംഘർഷം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിലാണ് എ ബി വി പി പ്രവർത്തകന്റെ വെല്ലുവിളി.

തന്റേടമുള്ള എസ് എഫ് ഐ യുടെ പിള്ളേരുണ്ടേൽ നാളെ പള്ളിക്കത്തോട് വാ എന്നാണ് സമൂഹ മാധ്യമത്തിലൂടെ എ ബി വി പി പ്രവർത്തകൻ വെല്ലുവിളിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന ബസിൽ കയറി എസ് എഫ് ഐ പ്രവർത്തകനെ വലിച്ചിറക്കി എ ബി വി പി പ്രവർത്തകർ കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ മർദ്ദിച്ചിരുന്നു.

ഇതിനെ തുടർന്ന് മൂന്ന്എ ബി വി പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്യുകയും ചെയ്തു.ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഫെയ്സ് ബുക്കിലൂടെയുള്ള എ ബി വി പി പ്രവർത്തകന്റെ വെല്ലുവിളി.

മനപൂർവ്വം വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ആരോപണമുയർന്ന് കഴിഞ്ഞു.അതേ സമയം പോസ്റ്റ് വിവാദമായതിനെ പുറകെ പിൻവലിച്ചു.