കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് മരം മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് തടി വെട്ട് തൊഴിലാളി മരിച്ചു.ഈരാറ്റുപേട്ട മേലുകാവ് സ്വദേശി അരീപ്പറമ്പില്‍ സജിയാണ് (45) മരിച്ചത്.

രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചുവട് മുറിച്ച മരം കയറു കെട്ടി വലിക്കുന്നതിനിടെ സജിയുടെ ദേഹത്തേക്ക് പതിക്കു കയായിരുന്നു. കുഴിയില്‍ കാല്‍ അകപ്പെട്ടതു മൂലം ഓടി മാറാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായത്.

സജിയുടെ തലയിലാണ് തടി വന്ന് വീണത്.ഉടന്‍ തന്നെ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊടിമറ്റം കല്ലറയ്ക്കല്‍ സുകുമാരന്റെ പുരയിടത്തിലെ പ്ലാവ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.