എരുമേലി : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ ത്ഥാടകരുമായി വന്ന കാര്‍ നിയന്ത്രണം തെറ്റി റോഡില്‍ എതിരെ വന്ന ഓട്ടോറിക്ഷായെ ഇടിച്ച് തെറിപ്പിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ് ഓട്ടോ ഡ്രൈവര്‍ എരുമേലി ഒഴക്കനാട് തോപ്പില്‍ അനീ ഷ് (30) നെ എരുമേലി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂ ഷ നല്‍കിയ ശേഷം വിദഗ്ദ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ എരുമേലി ടൗണിനടുത്ത് റോട്ടറിക്ലബ്ബ് വെയ്റ്റിംഗ് ഷെ ഡിന് സമീപത്താണ് അപകടം. 
വളവില്‍ വച്ച് ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയെന്ന് കാറിന്റെ ഡ്രൈവര്‍ പറഞ്ഞു. ഈ സമയം കാര്‍ നിയന്ത്രണം തെറ്റി എതിരെ എരുമേലിയിലേയ്ക്ക് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരു ന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരുകിലെ ഓടയിലേയ്ക്ക് ഓ ട്ടോ മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരുകിലെ ഓടയില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കുകളില്ല.

ദീര്‍ഘദൂര യാത്രയായ ശബരിമല തീര്‍ത്ഥാടനത്തില്‍ മതിയായ വി ശ്രമമില്ലാതെയുള്ള ഡ്രൈവിംഗ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തു കയാണ്.