കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പലായി റവ. ഡോ. ജയിംസ് ഫിലിപ്പ് ജൂൺ ഒന്നാം തീയതി ചുമതലയേല്ക്കും.

നിലവിലുള്ള പ്രിൻസിപ്പൽ ഡോ.കെ. അലക്സാണ്ടർ വിരമിക്കുമ്പോൾ ഗണിത ശാസത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായ റവ. ഡോ. ജയിംസ് ഫിലിപ്പ് കോളജിന്റെ പ്രിൻസിപ്പലാകും.

ഈ പദവിയിൽ എത്തിച്ചേരുന്ന കോളജിന്റ ആദ്യപൂർവ്വ വിദ്യാർത്ഥി യാണ് ഡോ.ജയിംസ് ഫിലിപ്പ് .DR James Philip newകരിമ്പനക്കുളം, വണ്ടൻമേട്, പുറ്റടി എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പ്രീ ഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസം നടത്തിയത് ഇതേ കോളജിലാണ്. പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്ദര ബിരുദം നേടിയ ശേഷം സെൻറ് ഡൊമിനിക്സ് കോളജിൽ ഗണിത ശാസത്ര അധ്യാപകനായി ചേർന്നു.

രണ്ടു വർഷം മുമ്പ് മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഡോ. ശൗര്യാർ സെബാസ്റ്റ്യന്റെ കീഴിൽ നടത്തിയ ഗവേഷണത്തിന് “രോഗ നിർണ്ണയ രംഗത്തെ ഗണിത ശാസ്ത്ര സാദ്ധ്യതകൾ” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് സ്വന്തമാക്കി.sd college 1 copyഅഞ്ച് ഗവേഷണ പ്രബന്ധങ്ങൾ അന്തർദ്ദേശീയ പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. നിരവധി ശാസത്രമാസികകളിൽ സ്ഥിരമായി എഴുതിയിരുന്നു. അന്തർദേശീയ, ദേശീയ സെമിനാറുകളിൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ അദ്ദേഹം മേരി മാതാ മൈനർ സെമിനാരി, പൂനെ പേപ്പൽ സെമിനാരി, ആലുവാ മംഗലപ്പുഴ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പഠനം പൂർത്തിയാക്കി.

പതിനഞ്ചു വർഷമായി കോളജിന്റെ ബർസാറായിരുന്ന കാലയളവിൽ കോളജിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ വർദ്ധിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

വോ. ജയിംസ് ഫിലിപ്പ് കോളജിന്റെ സ്വാശ്രയ വിഭാഗത്തിന്റെ കോഡിനേറ്ററായും കഴിഞ്ഞ നാലുവർഷമായി പ്രവർത്തിച്ചു വരി കയാണ്. സെന്റ് ഡൊമിനിക്സിലെ സ്വാശ്രയ വിഭാഗം അദ്ദേഹത്തി ന്റെ കീഴിൽ യൂണിവേഴ്സിറ്റിയിലെ ഏറ്റവും അച്ചടക്കവും റിസൽറ്റും ഉള്ള ഒന്നായി വളർന്നു കഴിഞ്ഞിരിക്കുന്നു.കോളജിലെ ഐ.ക്യു.എ.സി. കോഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ കോള ജ് നാക് എ ഗ്രേഡ് നേടിയതിനു പിന്നിലും അദ്ദേഹത്തിന്റെ പരിശ്രമം ഉണ്ടായിരുന്നു.

വണ്ടൻമേട് ചേറ്റുകുഴി ഇലഞ്ഞിപ്പുറം വീട്ടിൽ പരേതനായ എ. ജെ. ഫിലിപ്പ്, മറിയാമ്മ എന്നിവരുടെ മകനാണ് ഫാ.ജയിംസ്.

റിട്ടയേഡ് എ.ടി.എസ്.ഓ. എ.പി. ജോസ്, ന്യൂമാൻ കോളജ് കൊമേഴ്‌സ് പ്രൊഫസർ എ.പി. ഫിലിപ്പ് എന്നിവർ സഹോദരന്മാരാണ്. ആറു സഹോദരിമാരിൽ സി. ജൂലി എഫ്.സി.സി. കാഞ്ഞിരപ്പള്ളി പ്രൊവിൻ ഷ്യലാണ്. പരേതയായ സി.റോസ്മിൻ എഫ്.സി.സി. ആണ് മറ്റൊരു സഹാദരി.