എലിക്കുളം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കെ. എസ്. ആർ.ടി.സി. പാലാ ഡിപ്പോയിലെ കണ്ടക്ടർ എലിക്കുളം തോട്ടത്തിൽ ടി. കെ. അജി യുടെ ഭാര്യ ഗീത(35)യാണ് മരിച്ചത്. പൈകയിലെ സർക്കാർ ആശുപത്രിയിൽ ചികി ത്സയിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം തെള്ളകത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്.

നീണ്ടൂർ ചെറുമുട്ടത്ത് മറ്റത്തിൽ കുടുംബാംഗമാണ് ഗീത. മക്കൾ: ഗായത്രി(ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂൾ വിദ്യാർഥിനി), അരുന്ധതി(കുരുവിക്കൂട് എസ്.ഡി. എൽ.പി.സ്‌കൂൾ വിദ്യാർഥിനി). ശവസംസ്‌കാരം ശനിയാഴ്ച 2.30ന് നീണ്ടൂർ ചെറു മുട്ടത്ത് മറ്റത്ത് വീട്ടുവളപ്പിൽ.