പൊന്‍കുന്നത്ത് ഡി.വൈ.എഫ്.ഐ. , എസ്.എഫ്.ഐ പ്രവര്‍ത്തകള്‍ പോലീസ് ജീപ്പിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കാനെത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെ ജനല്‍ ചില്ലകളും സി.സി. റ്റി.വി ക്യാമറയും പിന്നീട് അടിച്ച് തകര്‍ത്തു.
സ്വകാര്യ സ്കൂളില്‍ ആര്.എസ്.എസ് ക്യാമ്പ് നടത്തിതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിനിടെ ഉണ്ടായ കല്ലേറില്‍ കെ.എ.പി അഞ്ചാം ബറ്റാലിയലിനെ പോലീസുകാരനായ മിഥുന് പരിക്കേല്ക്കുകകയും ചെയ്തു.
കണ്ണിന് പരിക്കേറ്റ മിഥുനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ചിന് ശേഷം തിരികെ പ്പോവുകയാരുന്ന പ്രവര്‍ത്തകരാണ് പൊന്‍കുന്നം എസ്.ബി.റ്റിക്ക് മുന്നില്‍ വച്ച് ഡ്യൂട്ടിക്ക് പോവുകയായിരുന്ന മണിമല പോലീസ് സ്റ്റേഷനിലെ ജീപ്പ് ആക്രമിച്ചത്. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയര് ശ്രമിച്ചെങ്കിലും ഗ്രില്‍ അടച്ചതിനാല്‍ അകത്തേക്ക് കയറുവാന്‍ കഴിഞ്ഞില്ല.
തുടന്നാണ് ഇവര്‍ സ്റ്റേഷന്റെ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും, സി.സി റ്റി വി ക്യാമറനശിപ്പിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കെതിരെ കേസ് എടുക്കമെന്ന് പോലീസ് അറിയിച്ചു.
Home നാട്ടുവിശേഷം ഡി.വൈ.എഫ്.ഐ. , എസ്.എഫ്.ഐ പ്രവര്‍ത്തകള്‍ പോലീസ് ജീപ്പിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു