ടാർ വീപ്പയ്ക്കുള്ളിൽ കുടുങ്ങിയ നായ്ക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി യുവാക്കൾ. ദേഹമാസകലം ടാറിൽ മുങ്ങിയ ഒരു മാസം പ്രായമാകാറായ ഏഴ് നായ്ക്കുഞ്ഞുങ്ങൾക്കാണ് ഒരു പറ്റം യുവാക്കൾ രക്ഷകരായി മാറിയത്.ഫ്രണ്ട്‌സ് ഓഫ് അനിമൽ പ്രവർത്തകരാണ് നായ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയത്.ചൊവ്വാഴ്ചയാണ് കാഞ്ഞിരപ്പള്ളി തമ്പലക്കാട് തുമ്പമടയിൽ സമീപം പട്ടികുഞ്ഞുങ്ങൾ ടാർ വീപ്പയ്ക്കു ള്ളിൽ കുടുങ്ങിയത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ഇത് ആദ്യം കണ്ടത്.ഇവരാണ് തുമ്പമട സ്വദേശികളായ അഭിജിത്ത് പഴുക്കാപ്ലാക്കൽ, നോബി തോട്ടുവാപ്പറമ്പിൽ, വിഷ്ണു വിനോദ് മറ്റത്തിൽ എന്നിവര വിവരം അറിയിച്ചത്. ഇവർ ഇവിടെ എത്തുമ്പോൾ . മറിഞ്ഞ് കിടന്ന ടാർ വീപ്പയ്ക്കുള്ളിൽ പെട്ട് അനങ്ങനാകാതെ കിടക്കുകയായിരുന്നു നായകുഞ്ഞുങ്ങൾ.

വീപ്പയ്ക്കുള്ളിൽ നിന്നും  നായക്കുഞ്ഞുങ്ങളെ പുറത്തെത്തിയ്ക്കാൻ രണ്ട് മണിക്കൂറുകൾ ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന് വീപ്പ കാറിൽ കയറ്റി കാഞ്ഞിരപ്പള്ളി അഗ്നി ശമനസേനയുടെ അടുത്ത് എത്തിച്ച് മുറിച്ചാണ് നായക്കുഞ്ഞുങ്ങളെ പുറത്തെടുത്തത്. തുടർന്നാണ് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ സുര്യാകാന്തി എണ്ണ ഉപയോഗിച്ച് നായക്കുഞ്ഞുങ്ങളുടെ ദേഹത്തെ ടാർ കഴുകി കളഞ്ഞത്.ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് നായക്കുഞ്ഞുങ്ങളുടെ ദേഹത്തെ ടാർ കഴുകി കളയാൻ കഴിഞ്ഞത്.

സംഭവം കണ്ടയുടൻ കോട്ടയം ഫ്രണ്ട്‌സ് ഓഫ് അനിമൽ പ്രവർത്തകരെയും ഇവർ വിവരം അറിയിച്ചിരുന്നു. സംഘടനാ പ്രവർത്തകരായ ബിനു, സ്റ്റാൻലി, അക്ഷയ്, ജോബി, മനു എന്നിവരും രാവിലെ എത്തിയിരുന്നു. പിഅവശനിലയിലായ നായക്കു ഞ്ഞുങ്ങളെ കാഞ്ഞിരപ്പള്ളി മൃഗാശുപത്രിയിലെത്തിച്ച് ഇവർ പ്രഥമ ശുശ്രൂഷയും നൽ കി. തെരുവിലൂടെ നടക്കുന്ന നായ പ്രസവിച്ച ഒൻപത് കുഞ്ഞുങ്ങളിൽ ഏഴ് കൂഞ്ഞു ങ്ങളാണ് വീപ്പയിൽ വീണത്. രക്ഷപെടുത്തിയ കുഞ്ഞുങ്ങളെ അമ്മയൊടൊപ്പം വിട്ട് സംരക്ഷണം നൽകുകയാണ് ഈ യുവാക്കൾ.