വീട്ടമ്മ പോലിസിലറിയിച്ചു:കക്കൂസ് മാലിന്യം തളളാനെത്തിയ ടാങ്കർ ലോറി പോലിസ് പിടികൂടി : ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു; രാത്രിയിൽ എരുമേലിയിലാണ് സംഭവം:
എരുമേലി : അർധരാത്രിയിൽ സ്വകാര്യ പാർക്കിംഗ് മൈതാനത്ത് കക്കൂസ് മാലിന്യം തളളാനായി രഹസ്യമായി പാർക്ക് ചെയ്ത ടാങ്കർ ലോറി കണ്ട് വീട്ടമ്മ വിവരം പോ ലിസിലറിയിച്ചു. പോലിസെത്തിയപ്പോഴേക്കും ലോറി ഉപേക്ഷിച്ച് ഡ്രൈവറും സഹാ യിയും രക്ഷപെട്ടിരുന്നു. വിവരമെറിഞ്ഞെത്തിയവരിൽ ചിലർ ലോറിയുടെ മുൻഭാഗ ത്തെ ടയറുകളുടെ കാറ്റ് കുത്തി വിട്ടു. ഇന്നലെ അർധരാത്രിയിൽ എരുമേലിയിലെ പഴ യതാവളം പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം.

ലോറിയിൽ നിന്നും ലഭിച്ച ചന്ദ്രിക സേഫ്റ്റി ടാങ്ക് ക്ലീനിംഗ് എന്ന പേരിലുളള ഉടമയുടെ വിസിറ്റിംഗ് കാർഡിലെ ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ ലൈസൻസുളള ഏജൻസി യാണ് തങ്ങളുടേതെന്നും താൻ റാന്നി സ്ലദേശിയാണെന്നും ഉടമ പറഞ്ഞു. എന്നാൽ എ രുമേലിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ എന്തിനാണ് ലോറി കയറ്റിയിട്ടതെന്ന ചോദ്യത്തി ന് ഉടമക്ക് തൃപ്തികരമായ മറുപടി നൽകാനായില്ല. കക്കൂസ് മാലിന്യം ലോറിയിലാ ക്കി നീക്കം ചെയ്യുന്നതിന് പ്രതിഫലം വാങ്ങി പ്രവർത്തിക്കുന്ന അംഗീകൃത സ്ഥാപ നങ്ങൾക്ക് ശാസ്ത്രീയമായ സംസ്കരണ പ്ലാൻറ്റുണ്ടായിരിക്കണമെന്നും മാലിന്യങ്ങൾ ഈ പ്ലാൻറ്റിൽ സംസ്കരിക്കണമെന്നുമാണ് നിയമം.

എന്നാൽ പ്ലാൻറ്റില്ലാതെയാണ് മിക്ക ഏജൻസികളും പ്രവർത്തിക്കുന്നതെന്ന് വ്യാപക മായി പരാതികളുണ്ട്. ഏജൻസികളിൽ അന്വേഷണം നടക്കാറുമില്ല. നിരവധി ഏജൻ സികൾ പ്രവർത്തിക്കുന്നുണ്ട്. മിക്കയിടങ്ങളിലും കക്കൂസ് മാലിന്യം തളളാൻ ശ്രമിച്ച ലോറികൾ നാട്ടുകാർ പിടികൂടുന്ന സംഭവങ്ങൾ വർധിച്ചിട്ടും ഏജൻസികളിൽ അന്വേ ഷണമെത്തുന്നില്ല. കൂണുകൾ പോലെ ഏജൻസികൾ വർധിച്ചുകൊണ്ടിരിക്കുന്നു. വൻ തുക പ്രതിഫലമായി ഈടാക്കിയാണ് ഏജൻസികൾ പ്രവർത്തിക്കുന്നത്.

ജലസ്രോതസുകളിലും വനപാതയിലുമൊക്കയാണ് കക്കൂസ് മാലിന്യങ്ങൾ തളളിക്കൊ ണ്ടിരിക്കുന്നത്. ഇതിന് പുറമെയാണ് കശാപ്പ് ശാലകളിലെയും ഇറച്ചിക്കോഴി കടക ളിലെയും മാലിന്യങ്ങളുമെത്തുന്നത്. രാത്രി മുതൽ പുലർച്ചെ വരെയാണ് മാലിന്യം തളളുന്നതിനായി വാഹനങ്ങളേറെയും എത്തുന്നത്. ഏതാനും ചിലത് മാത്രമാണ് പല പ്പോഴും പിടിയിലാകുന്നത്. മഴയുളള രാത്രികളാണ് മാലിന്യങ്ങൾ തളളാൻ തെരഞ്ഞെ ടുക്കുന്നത്. റോഡരികിലെ തോടുകൾ, റോഡിലെ ഓടകൾ, കലുങ്കുകൾ തുടങ്ങിയ സ്ഥ ലങ്ങളിൽ മഴവെളളത്തിൻറ്റെ ഒഴുക്കിനൊപ്പം വിസർജ്യ മാലിന്യങ്ങൾ ടാങ്കർ ലോറി കളിൽ നിന്നും തുറന്നുവിടുന്നു.

പെട്ടന്ന് മാലിന്യം തളളി സ്ഥലം വിടാൻ വാഹനത്തിൽ പമ്പ് സെറ്റും മോട്ടോറുമായാ ണ് എത്തുന്നത്. ഇന്നലെ കുടുംബാംഗങ്ങളുമായി പ്രാർത്ഥനക്ക് പോയി മടങ്ങിവന്ന പ്പോഴാണ് സംശയകരമായ രീതിയിൽ ഒരു ടാങ്കർ ലോറി പാർക്കിംഗ് ഗ്രൗണ്ടിൽ അയ ൽവാസിയായ വീട്ടമ്മ കണ്ടത്. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി വീട്ടമ്മ തൻറ്റെ സംശയം പോലിസ് സ്റ്റേഷനിൽ ഫോൺ ചെയ്തറിയിച്ചതോടെ വിവരം തിരക്കാൻ പോലിസെത്തുകയായിരുന്നു.ലോറിയിലെ ടയറുകളുടെ കാറ്റഴിച്ചു വിട്ടത് കൂടാതെ ബാറ്ററി നീക്കം ചെയ്ത നിലയിലുമാണ്.
മാലിന്യം തളളാൻ ശ്രമിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഉടമയെക്കൊണ്ട് ലോറിയിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിപ്പിക്കുന്നതിന് നടപടികൾ സ്വീകരി ക്കുമെന്നും എരുമേലി പോലിസ് പറഞ്ഞു. ഇതുപോലെ സംശയകരമായ പ്രവർത്തി കൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പോലിസുമായി ബന്ധപ്പെട്ടറിയിക്കണമെന്ന് പോ ലിസ് പറയുന്നു.