st.josephഒന്നൊന്നര മാസം നീണ്ടു നിന്ന സിനിമാ സമരത്തിലുണ്ടായ നഷ്ടങ്ങളെ അടിയോടെ പിഴുതെറിയാന്‍ കഴിയില്ലെങ്കിലും, ആ നഷ്ടത്തിന് വലിയ തോതില്‍ ഒരാശ്വാസം തന്നെയായിരിക്കും ഇന്ന് (ജനുവരി 19) റിലീസായ ജോമോന്റെ സുവിശേഷ ങ്ങള്‍. 2017 ലെ ആദ്യ റിലീസ് ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ചിത്രം ഒട്ടും നിരാശപ്പെടുത്തുന്നതല്ല.സമരം കാരണം മടുപ്പ് തോന്നിയ എല്ലാ പ്രേക്ഷരെയും സംതൃപ്തിപെടുത്തുന്ന, മികച്ചൊരു എന്റര്‍ടൈന്‍മെന്റ് തന്നെയാണ് ജോമോന്റെ സുവിശേഷങ്ങള്‍. ചിരിച്ചും രസിച്ചും തന്നെ കണ്ടിരിയ്ക്കാം.

Jomonte Suvisheshangal Review Rating Report Hit of Flop

jomonte-suviseshangal 7പക്ക ഒരു സത്യന്‍ അന്തിക്കാട് ചിത്രം.കഥാ പശ്ചാത്തലം ഒരു അച്ഛന്റെയും മകന്റെയും കഥയാണിത്. സെല്‍ഫ് മേയ്ഡായിട്ടുള്ള കഥാപാത്രമാണ് വിന്‍സെന്റ്. കഠിനാധ്വാനം കൊണ്ട് തൃശ്ശൂര്‍ പട്ടണം കീഴടക്കിയ വിന്‍സന്റ് മുതലാളിയുടെ മൂന്നാമത്തെ മകനാണ് ജോമോന്‍. കുസൃതിയും അലസതയും നിറഞ്ഞൊരു കഥാപാത്രം. മക്കളില്‍ ഞാനാണ് വേയ്സ്റ്റ് എന്ന് പറയുന്ന മകനും അവന്റെ അച്ഛനും. ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിയ്ക്കുന്ന ഒരു കാര്യമാണ് കഥയ്ക്ക് വഴിത്തിരിവാകുന്നത്.jomonte-suviseshangal main jomonte-suviseshangal-movie-review-02കുടുംബത്തിന്റെ സത്യന്‍ അന്തിക്കാട് ടിപ്പിക്കല്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്‍ന്നതാണ് ജോമോന്റെ സുവിശേഷങ്ങള്‍. തന്റെ സിനിമകളില്‍ എന്നും കുടുംബ പ്രേക്ഷകരെ പരിഗണിയ്ക്കുന്ന സത്യന്‍ ഈ ചിത്രത്തിലും മനോഹരമായ ഒരു കുടുംബത്തെ പരിചയപ്പെടുത്തുന്നു. അച്ഛന്‍ മകന്‍ ബന്ധത്തിനപ്പുറമുള്ള കുടുംബ ബന്ധങ്ങള്‍ക്കും സിനിമ പ്രാധാന്യം നല്‍കുന്നു.jomonte-suviseshangal-movie-review-04 jomonte-suviseshangal-movie-review-06ദുല്‍ഖര്‍ സല്‍മാന്‍:ജോമോന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. മിതത്വത്തോടെയും, പക്വതയോടെയുമുള്ള അഭിനയം. ഓരോ സിനിമയിലൂടെയും ദുല്‍ഖര്‍ എന്ന നടന്‍ വളരുകയാണ്. ആ വളര്‍ച്ചയില്‍ ജോമോനും പങ്കുണ്ട്.jomonte-suviseshangal main
മുകേഷ് എന്ന അച്ഛന്‍:സ്നേഹമുള്ള അച്ഛനാണ് മുകേഷ് അവതരിപ്പിയ്ക്കുന്ന വിന്‍സെന്റ് എന്ന കഥാപാത്രം. മുകേഷും ദുല്‍ഖര്‍ സല്‍മാനും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് ഏറ്റവും അധികം പ്രശംസ നേടുന്നത്.jomonte-suviseshangal-movie-review-05
അനുപമ പരമേശ്വരന്‍:ദുല്‍ഖറിന്റെ കാമുകിയായ കാതറിന്‍ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിച്ചത്. തൃശ്ശൂരിലെ സമ്പന്നയായ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയുടെ ലുക്കുള്ള നായിക. പക്ഷെ ലുക്കിനപ്പുറം അനുപമയ്ക്ക് കാര്യമായി ഒന്നും ചിത്രത്തില്‍ ചെയ്യാനില്ലായിരുന്നു.jomonte-suviseshangal-movie-review-07
മറ്റ് കഥാപാത്രങ്ങള്‍:ജോമോന്റെ അങ്കിളായിട്ടാണ് ഇന്നസെന്റ് ചിത്രത്തിലെത്തുന്നത്. മുത്തുമണി, ഇര്‍ഷാദ്, രസ്ന പവിത്രന്‍, ഇന്ദു തമ്പി, ജാക്കബ് ഗ്രിഗറി, തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരി യ്ക്കുന്നു. തമിഴ് ഹാസ്യനടന്‍ മനോബാല വൈദേഹിയുടെ അച്ഛനായി എത്തി. ഓരോ കഥാപാത്രങ്ങളും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.jomonte-suviseshangal 5
പാട്ടും പശ്ചാത്തല സംഗീതവും വിദ്യാസാഗറാണ് ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിയ്ക്കുന്നത്. നോക്കി നോക്കി, നീലാകാശം എന്നീ പാട്ടുകള്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഛായാഗ്രാഹണം എസ് കുമാറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. സംവിധായകന്റെ കണ്ണിലൂടെ തന്നെ സിനിമയെ സമീപിയ്ക്കാന്‍ അദ്ദേഹ ത്തിന് കഴിഞ്ഞു. ഗാനരംഗത്തിലൊക്കെയുള്ള ചില ഷോട്ടുകള്‍ പ്രത്യേകം പരമാര്‍ശിക്കണം റഫീഖ് അഹമ്മദിന്റെ വരികളും അര്‍ത്ഥവത്തായിരുന്നു. വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡ് നിലനിനിര്‍ത്തി.jomonte-suviseshangal-movie-review-09
ഒറ്റവാക്കില്‍ മലയാള സിനിമയെ സംബന്ധിച്ച് 2017 ന് നല്ലൊരു തുടക്കം കുറിച്ചിരിയ്ക്കുന്നു. കുടുംബത്തോടൊപ്പം കണ്ടിരിയ്ക്കാവുന്ന, നല്ലൊരു പോസിറ്റീവ് ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.. കാണാതിരിക്കരുത്.AKJM new