ലോട്ടറി ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ജോണിക്ക് ആഗ്രഹം സ്ഥലം വാങ്ങണം വീ ട് വയ്ക്കണം

എരുമേലി : മുപ്പത് വര്‍ഷത്തോളമായി ലോട്ടറികള്‍ എടുക്കുന്ന ജോണിക്ക് ഇതാദ്യമാ യി കേരള കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചപ്പോള്‍ സന്തോഷം വാനോ ളം. ഭാര്യ അന്നമ്മയെ ചേര്‍ത്ത് പിടിച്ച് ജോണി പറഞ്ഞു. നമുക്ക് ഏറെ കൃഷി ചെയ്യാ വുന്ന സ്ഥലം വാങ്ങി അവിടൊരു വീട് വയ്ക്കണം. മണിപ്പുഴ വട്ടോംകുഴി കിഴക്കേട ത്ത് വര്‍ക്കി എന്ന ജോണി (57) ക്കാണ് ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ കെ.ആര്‍. 306ന്റെ ഒന്നാം സമ്മാനടിക്കറ്റായ കെകെ179419 നമ്പരില്‍ 75 ലക്ഷം ബംപര്‍ അടിച്ചത്.

ഇന്നലെ വൈകിട്ട് മണിപ്പുഴയില്‍ കടയില്‍ വച്ച് റിസള്‍ട്ട് നോക്കുമ്പോള്‍ ഒന്നാം സമ്മാ നം ഉണ്ടെന്നറിഞ്ഞ ജോണി ഇക്കാര്യം ആരോടും മറച്ചുവയ്ക്കാന്‍ പോയില്ല. അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ച് സന്തോഷം അറിയിച്ചു. മണിപ്പുഴയി ലെ ഏഴ് സെന്റ് സ്ഥലവും വീടുമാണ് ആകെയുള്ള സമ്പാദ്യം. ഭൂട്ടാന്‍ ഡാറ്റാ ലോട്ടറി നിര്‍ത്തലാക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് ഒന്നാം സമ്മാനമായ രണ്ട് ലക്ഷം രൂപാ അടിച്ചതാണ് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ സമ്മാനം ആയിരുന്നത്.

ഇപ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാതെ അതിലും വലിയ ബംപര്‍ സമ്മാനം ലഭിച്ചപ്പോ ള്‍ അധികം ആഗ്രഹങ്ങളൊന്നും ജോണിക്കില്ല. മകളെ വിവാഹം ചെയ്തതിന്റെ ബാ ങ്ക് വായ്പയും കടവും അടച്ചു തീര്‍ക്കണം. ഒപ്പം കപ്പയും വാഴയും മരച്ചീനിയും വിള യുന്ന നിറയെ കൃഷിയുള്ള പറമ്പും അവിടെ നല്ലൊരു വീടും വയ്ക്കണം. ടാപ്പിംഗ് കാരനായ ജോണിയുടെ ഭാര്യ അന്നമ്മ എരുമേലി നിര്‍മ്മല പബ്ലിക് സ്‌കൂളിലെ ജീവന ക്കാരിയാണ്. ലിജോ, ലിന്‍സ്, ലിറ്റി എന്നിവരാണ് മക്കള്‍.