കാഞ്ഞിരപ്പള്ളി: ജൈവ കൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ എൻ.എസ്. എസ് വോളന്റിയർമാർ വീടുകൾവഴിയെത്തുന്നു. ജില്ലയെ ജൈവ സാക്ഷരതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ എം.ജി സർവകലാശാലയുടെ ജൈവം 2017ഉം കാതോ ലിക്കേറ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ചേർന്നാണ് പഞ്ചായത്തിൽ പദ്ധതി നട പ്പാക്കുന്നത്.

വിദ്യാർത്ഥികൾ വീടുകൾ തോറും കയറി പ്രകൃതി സൗഹൃദ മാർഗത്തിലൂടെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നൽകും. ജൈവ കൃഷിയുടെ പ്രാധാന്യം മനസിലാക്കുന്നതിനായുള്ള മാർഗ്ഗരേഖയും വിതരണം ചെയ്തു. ജൈവ കൃഷിയുടെ പ്രധാന്യം ജനങ്ങളിലെത്രത്തോളമുണ്ടെന്ന് മനസിലാക്കു ന്നതിനായുള്ള സർവേയും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. ജൈവ കൃഷിയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയെന്നതാണ് ക്യാമ്പിന്റെ ലക്ഷ്യ മെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ടൗൺഹാളിൽ നടന്ന എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെയും പദ്ധ തിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ നിർവഹിച്ചു. വൈ സ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ വിവേക് ജേക്കബ് , വാർഡംഗങ്ങളായ ബീനാ ജോബി, റിജോ വാളാന്തറ, എൻ.എൻ നുബിൻ, വി. സജിൻ, മേഴ്‌സി മാത്യു എന്നിവർ പ്രസംഗിച്ചു.